നിമിഷ പ്രിയയുടെ അമ്മയ്ക്ക് യമനിലേക്ക് പോകാന്‍ അനുമതിയില്ല

ന്യൂഡല്‍ഹി- യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നഴ്‌സ് നിമിഷ പ്രിയയെ സന്ദര്‍ശിക്കാന്‍ അമ്മ പ്രേമകുമാരിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. നിലവില്‍ സനയില്‍ ഇന്ത്യന്‍ എംബസി ഇല്ലെന്നും ജിബൂട്ടിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് പ്രേമകുമാരിക്ക് യാത്രാനുമതി നിഷേധിച്ചത്. 

യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയയെ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. 
കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നല്‍കിയിട്ടുണ്ട്. 

യമനില്‍ സഹായത്തിന് നയതന്ത്ര പ്രതിനിധികള്‍ ഇല്ലെന്നും സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ തത്ക്കാലം യാത്ര ചെയ്യരുതെന്നുമാണ് കേന്ദ്രം പ്രേമകുമാരിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Latest News