ഭാര്യയോടൊപ്പം മടങ്ങാനിരിക്കെ ദുബായില്‍ മരിച്ച സച്ചിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

നിലമ്പൂര്‍- ഭാര്യയോടൊപ്പം നാട്ടിലേക്ക് മടങ്ങാനിരിക്കെ ദുബായില്‍ വാഹനാപകടത്തില്‍ മരിച്ച നിലമ്പൂര്‍ സ്വദേശി പുല്‍പ്പയില്‍ സച്ചിന്റെ (30) മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് ദുബായില്‍ എഞ്ചിനീയറായ സച്ചിന്‍ വാഹനാപകടത്തില്‍ മരിച്ചത്. വ്യാഴാഴ്ച ഭാര്യയോടൊത്ത് നാട്ടിലേക്കു വരാനിരിക്കുകയായിരുന്നു.
നിലമ്പൂര്‍ ചന്തക്കുന്ന് എയുപി സ്‌കൂള്‍ റിട്ട. അധ്യാപകന്‍ ചക്കാലക്കുത്ത് റോഡില്‍ പുല്‍പയില്‍ സേതുമാധവന്റെയും റിട്ട. ജോയിന്റ് ബിഡിഒ സരളയുടെയും മകനാണ്.
ചൊവ്വാഴ്ച രാത്രി അബൂദബിയില്‍നിന്ന് ഷാര്‍ജയിലെ താമസസ്ഥലത്തേക്കു കാര്‍ ഓടിച്ചു പോകുന്നതിനിടെയാണ് അപകടം. ഷാര്‍ജയിലുള്ള ഭാര്യ അപൂര്‍വയോടൊപ്പം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം.

 

Latest News