കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; മൂന്നുപേർ കസ്റ്റഡിയിൽ, പിന്നിൽ സാമ്പത്തിക തർക്കമെന്ന് മൊഴി

കൊല്ലം - ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തെങ്കാശി പുളിയറയിൽ നിന്നാണ് മൂന്നു പേരെയും കസ്റ്റഡിയിലെടുത്തത്. ഇവർ ചാത്തന്നൂർ സ്വദേശികളായ ഒരു കുടുംബത്തിൽ നിന്നുള്ളവരാണെന്നാണ് സൂചന. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് ഇവർ  മൊഴി നൽകിയിട്ടുള്ളത്. ഇവരിൽനിന്ന് യഥാർത്ഥ വിവരങ്ങൾക്കായി ശ്രമിക്കുകയാണെന്ന് പോലീസ് പ്രതികരിച്ചു.
 

Latest News