Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് 11-കാരൻ മരിച്ചു

കൊച്ചി - ആക്രി സാധനങ്ങൾ പെറുക്കുന്നതിനിടെ മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിൽ ഷോക്കേറ്റ് 11 വയസുകാരൻ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളിയുടെ മകൻ റാബുൽ ഹുസൈനാണ് മരിച്ചത്. ആക്രി സാധനങ്ങൾ പെറുക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ തൊട്ടപ്പോഴാണ് അപകടമുണ്ടായത്.
 ഇന്ന് രാവിലെ 11-ഓടെയാണ് അപകടം. ഇതര സംസ്ഥാന തൊഴിലാളിയും കുടുംബവും പേഴക്കാപ്പിള്ളിയിലെ ഒരു ജാതി തോട്ടത്തിൽനിന്ന് ആക്രി സാധനങ്ങൾ പെറുക്കുകയായിരുന്നു. നിലത്ത് വീണ് കിടന്ന കമ്പി കണ്ട് അതെടുക്കാൻ ശ്രമിച്ചപ്പോഴാണ് ഷോക്കേറ്റത്. കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വൈദ്യുതി കമ്പിയിൽനിന്ന് കുട്ടിയെ തട്ടിത്തെറിപ്പിച്ചത്.
ഉടനെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരനും പരുക്കുണ്ടെങ്കിലും അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.
 

Latest News