ചെന്നൈയില്‍ കനത്ത മഴയെന്ന് പ്രവചനം, ജാഗ്രത പാലിക്കാന്‍ നിര്‍ദേശം


ചെന്നൈ- ചെന്നൈ നഗരത്തില്‍ കനത്ത മഴ പ്രവചിച്ച് കാലാവസ്ഥാ വിദഗ്ധര്‍. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം മിഷോങ് ചുഴലിക്കാറ്റായി മാറി തമിഴ്‌നാടിന്റെ വടക്കന്‍ തീരം ലക്ഷ്യമാക്കി നീങ്ങുമെന്നാണ് പുതിയ പ്രവചനം. ചെന്നൈയോടു ചേര്‍ന്ന് ആന്ധ്രയുടെ തെക്കന്‍ ഭാഗത്ത് ചുഴലി തീരം തൊടാനുള്ള സാധ്യതയാണ് ഉള്ളത്. ന്യൂനമര്‍ദം ഡിസംബര്‍ രണ്ടിന് ചുഴലിക്കാറ്റാകുമെന്ന് കരുതിയിരുന്നെങ്കിലും ഇതു വൈകിയേക്കുമെന്നും മൂന്നിന് ചുഴലി രൂപപ്പെടുമെന്നും മേഖലാ കാലാവസ്ഥാ കേന്ദ്രം അധികൃതര്‍ പറഞ്ഞു.
ബുധനാഴ്ച രാത്രി പെയ്ത കനത്ത മഴയില്‍ നഗരത്തിലാകെ രൂപപ്പെട്ട വെള്ളക്കെട്ട് തുടരുകയാണ്. കൊളത്തൂര്‍, അണ്ണാനഗര്‍, ഗിണ്ടി, ആവഡി, അമ്പത്തൂര്‍ തുടങ്ങി ചെന്നൈയുടെ പല പ്രധാന ഭാഗങ്ങളിലും കനത്ത വെള്ളക്കെട്ടുണ്ടായി. ഉച്ചയോടെ മഴ അല്‍പം കുറഞ്ഞതിനു ശേഷമാണ് മിക്കയിടത്തെയും വെള്ളക്കെട്ട് ഒഴിവായത്.

 

Latest News