നവകേരള സദസ്സിന് തദ്ദേശ സ്ഥാപനങ്ങള്‍ പണം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി - നവകേരള സദസിന്റെ ചെലവിനായി തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും പണം നല്‍കണമെന്ന് നിര്‍ദ്ദേശിക്കുന്ന സര്‍ക്കാര്‍ ഉത്തരവ്  ഹൈക്കോടതി സ്റ്റേ ചെയ്തു. മുന്‍സിപ്പാലിറ്റി ആക്ട് പ്രകാരം പണം അനുവദിക്കണമെന്ന് നിര്‍ദേശം നല്‍കാന്‍ സര്‍ക്കാറിന് അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കൗണ്‍സില്‍ തീരുമാനങ്ങളില്ലാതെ പണം ചെലവഴിക്കാന്‍ സെക്രട്ടറിമാര്‍ക്ക് അധികാരം നല്‍കിയ സര്‍ക്കാര്‍ തീരുമാനവും സ്റ്റേ ചെയ്തു. മുനിസിപ്പല്‍ കൗണ്‍സില്‍ നിയമപ്രകാരം തീരുമാനമെടുത്താല്‍ മാത്രമേ നവകേരള സദസിലേക്കുള്ള സംഭാവന നഗരസഭാ ഫണ്ടില്‍ നിന്ന് ചെലവഴിക്കാനാകൂവെന്ന് കോടതി വ്യക്തമാക്കി.

Latest News