പാലക്കാട്ടെ മുസ്‌ലീം ലീഗ് നേതാവ് യു. ഹൈദ്രോസ് നവകേരള സദസ്സില്‍ പങ്കെടുത്തു, നല്ല കാര്യങ്ങളെ എതിര്‍ക്കേണ്ടെന്ന് പ്രതികരണം

പാലക്കാട് - മുസ്‌ലീം ലീഗ് പാലക്കാട് ജില്ല  മുന്‍ വൈസ് പ്രസിഡന്റ് യു. ഹൈദ്രോസ് നവകേരളസദസ്സിന്റെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെ പ്രഭാതയോഗത്തിനെത്തി. പാര്‍ട്ടി വിലക്ക് ലംഘിച്ചാണ് ഹൈദ്രോസ് നവകേരള സദസ്സിനെത്തിയത്. രാഷ്ട്രയത്തിന് അപ്പുറമുള്ള പരിപാടിയായതിനാലാണ് ഇതില്‍ പങ്കെടുത്തതെന്ന് ഹൈദ്രോസ് മാധ്യമങ്ങളോട് പറഞ്ഞു.  സംസ്ഥാനത്തെ ജനങ്ങളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടി പിണറായി സര്‍ക്കാര്‍ നല്ല കാര്യങ്ങള്‍ ചെയ്യാന്‍വേണ്ടി വരുന്നതാണ്. അതിനെ നമ്മള്‍ എതിര്‍ത്തിട്ട് കാര്യമില്ലല്ലോ. എന്നെ സംബന്ധിച്ച് ഈ പരിപാടി മോശമാണെന്ന് അഭിപ്രായമില്ല. അതുകൊണ്ട് തന്നെയാണ് മുസ്‌ലീം ലീഗുകാരനായിക്കൊണ്ട് തന്നെ ഇതില്‍ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യു. ഹൈദ്രോസ് നവകേരളസദസ്സിന്റെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെ പ്രഭാത യോഗത്തില്‍ പങ്കെടുത്തതിനെപ്പറ്റി ലീഗ് നേതൃത്വം പ്രതികരിച്ചിട്ടില്ല.

 

Latest News