അമിത് ഷാ മാപ്പു പറയണം; തൃണമൂല്‍ വക്കീല്‍ നോട്ടീസയച്ചു

ന്യൂദല്‍ഹി- അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് ബി.ജെ.പി പ്രസിഡന്റ് അമിത് ഷാക്ക് തൃണമൂല്‍ കോണ്‍ഗ്രസ് വക്കീല്‍ നോട്ടീസ് അയച്ചു. ഓഗസ്റ്റ് 11-ന് കൊല്‍ക്കത്തയില്‍ നടത്തിയ 'യുവ സ്വാഭിമാന്‍ റാലി'യില്‍ പ്രസംഗിക്കവേ അമിത് ഷാ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേയാണ് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. അഭിഷേക് ബാനര്‍ജി നോട്ടീസയച്ചത്.
 
കേന്ദ്രം ബംഗാളിനനുവദിച്ച 3.59 ലക്ഷം കോടി രൂപയുടെ ഫണ്ട് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തരവന്‍കൂടിയായ അഭിഷേകും സംഘവും ചേര്‍ന്ന് കൈക്കലാക്കിയെന്നായിരുന്നു അമിത് ഷായുടെ ആരോപണം.
72 മണിക്കൂറിനകം അമിത് ഷാ നിരുപാധികം മാപ്പുപറയണമെന്നും അല്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും നോട്ടീസില്‍ പറയുന്നു.
 
 
 
 
 

Latest News