Sorry, you need to enable JavaScript to visit this website.

ആലപ്പുഴയില്‍ ഇരട്ട ആണ്‍മക്കളെ കൊലപ്പെടുത്തി ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍

ആലപ്പുഴ- തലവടിയില്‍ 3 വയസ്സുള്ള ഇരട്ട ആണ്‍മക്കളെ കൊലപ്പെടുത്തി ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍. തലവടി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് മൂലേപ്പറമ്പില്‍ സുനു, ഭാര്യ സൗമ്യ, മക്കളായ ആദി, ആദില്‍ എന്നിവരാണു മരിച്ചത്. കടബാധ്യതയും രോഗവുമാണു കാരണമെന്നു സൂചനയെന്നു പോലീസ് പറഞ്ഞു. രാവിലെ ആറു മണിയോടെയാണ് മരണവാര്‍ത്ത പുറത്തറിയുന്നത്. കുട്ടികളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത് എന്നാണ് സംശയം. എടത്വ പോലീസ് അന്വേഷണം ആരംഭിച്ചു.

Latest News