സൂറിച്ച്- ലോകത്തെ ഏറ്റവും ചെലവേറിയ നഗരങ്ങളില്‍ സൂറിച്ചും സിംഗപ്പൂരും ഒന്നാമത്. ഒന്‍പതാം തവണയാണ് സിംഗപ്പൂര്‍ ചെലവിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ ഒന്നാമതാകുന്നത്. ബ്രിട്ടിഷ് മാസികയായ ദി ഇക്കണോമിസ്റ്റാണ് നഗരങ്ങള്‍ക്ക് ചെലവ് റാങ്കിംഗ് നല്‍കിയത്.
സൂറിച്ചിനും സിംഗപ്പൂരിനും പിന്നാലെ ജനീവയും ന്യൂയോര്‍ക്കുമാണ് സ്ഥാനം പിടിച്ചത്. ഹോങ്കോങ്, ലൊസാഞ്ചലസ്, പാരിസ്, കോപ്പന്‍ഹേഗന്‍, ടെല്‍ അവീവ്, സാന്‍ ഫ്രാന്‍സിസ്‌കോ എന്നിവയാണ് പട്ടികയിലെ ആദ്യ പത്തു നഗരങ്ങള്‍.
ഇക്കണോമിസ്റ്റ് ഗ്രൂപ്പിന്റെ അനലിറ്റിക്കല്‍ റിസര്‍ച്ച് യൂണിറ്റായ ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ നഗരം സിറിയന്‍ തലസ്ഥാനമായ ദമസ്‌കസാണ്. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനും ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയുമാണ് ചെലവു കുറവില്‍ ദമസ്‌ക്കസിന് തൊട്ടുപിന്നിലുള്ളത്.
കറാച്ചി, അഹമ്മദാബാദ്, ചെന്നൈ എന്നീ ഏഷ്യന്‍ നഗരങ്ങളാണ് ഈ വര്‍ഷത്തെ റാങ്കിംഗിലെ ഏറ്റവും അവസാനത്തെ പത്ത് സ്ഥാനങ്ങളില്‍ മൂന്നെണ്ണം.
ലോകത്തെ പ്രധാന 173 നഗരങ്ങളിലെ 400ലധികം ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വില വര്‍ഷത്തില്‍ രണ്ടുതവണ സര്‍വേ ചെയ്യുകയും അവ യു. എസ് ഡോളറില്‍ കണക്കാക്കിയുമാണ് റാങ്കിങ് തയ്യാറാക്കിയത്. ഇസ്ര്ായില്‍- ഹമാസ് യുദ്ധം തുടങ്ങുന്നതിന് മുമ്പാണ് ഇപ്പോഴത്തെ വിവരങ്ങള്‍ ശേഖരിച്ചത്.