ജിദ്ദ- ഒ.ഐ.സി.സി ജിദ്ദ വെസ്റ്റേൺ റീജിയൺ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ കഴിഞ്ഞ അഞ്ച് വർഷമായി പ്രവർത്തിക്കുന്ന ശബരി മല സേവന കേന്ദ്രയുടെ ഹെൽപ് ലൈൻ ഓഫീസ് പത്തനംതിട്ടയിൽ പ്രവർത്തനം തുടങ്ങി. മൈലപ്രയിൽ അമ്മ ജനറൽ സ്റ്റോർ ബിൽഡിംഗിലാണ് സെന്റർ പ്രവർത്തനമാരാംഭിച്ചിരിക്കുന്നത്.
ജിദ്ദയിൽ നടന്ന പ്രവർത്തനോൽഘാടനം ചെയർമാൻ കെ.ടി.എ. മുനീർ നിർവഹിച്ചു. സക്കീർ ഹുസൈൻ എടവണ്ണ, നൗഷാദ് അടൂർ, അലി തേക്കുതോട്, ഹരികുമാർ ആലപ്പുഴ, നാസിമുദീൻ മണനാക്ക്, മുജീബ് മുത്തേടത്ത്, അയൂബ് ഖാൻ പന്തളം, റഫീഖ് മൂസ കണ്ണൂർ, അനിൽ മുഹമ്മദ് കോഴിക്കോട്, അഷറഫ് തൃശൂർ, സൈമൺ വർഗീസ്, സുജു തേവരു പറമ്പിൽ, എന്നിവർ സംസാരിച്ചു. കൺവീനർ അനിൽ കുമാർ പത്തനംതിട്ട സ്വാഗതവും ജോയിന്റ് കൺവിനർ രാധാകൃഷ്ണൻ കാവുമ്പായി കണ്ണൂർ നന്ദിയും പറഞ്ഞു.
ശബരിമല യാത്രക്കാർക്ക് വരും ദിവസങ്ങളിൽ വിശ്രമിക്കാൻ ഉള്ള താമസ സൗകര്യം, അന്നദാനം, കുടിവെള്ളം, ചുക്കുകാപ്പി, ലഘു ഭക്ഷണങ്ങൾ എന്നിവ ഈ കേന്ദ്രത്തിൽ ഒരുക്കും.
സേവനവുമായി ബന്ധപ്പെട്ട് നാട്ടിലുള്ള രാജേന്ദ്രൻ മാസ്റ്റർ- 9847046221, അനിയൻ ജോർജ്ജ്-9656211142 അശോക് കുമാർ മൈലപ്ര-9605982754 എന്നിവരെ വിളിക്കാമെന്ന് അനിൽ കുമാർ പത്തനംതിട്ടയും രാധാകൃഷ്ണൻ കാവുമ്പായിയും അറിയിച്ചു.






