അലി ചളവറക്ക് കേളി യാത്രയയപ്പ് നൽകി

റിയാദ് കേളി സൂഖ് ഷാബിയ യൂനിറ്റിന്റെ ഉപഹാരം അലി ചളവറക്ക് സെക്രട്ടറി രഞ്ജിത്ത് കൈമാറുന്നു.

റിയാദ്- കേളി കലാ സാംസ്‌കാരിക വേദി ബദിയ ഏരിയ, സൂഖ് ഷാബിയ യൂനിറ്റ് അംഗം അലി ചളവറക്ക് യൂനിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കഴിഞ്ഞ 20 വർഷമായി ബദിയയിലെ ഒരു ഫർണിച്ചർ കമ്പനിയിൽ ജോലി ചെയ്തിരുന്ന അലി പാലക്കാട് ജില്ലയിലെ ചളവറ സ്വദേശിയാണ്. കേളി ബദിയ ഏരിയ കമ്മിറ്റി അംഗം, സൂഖ് ഷാബിയ യൂനിറ്റ് ട്രഷറർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. കൂടാതെ കേളിയുടെ പൊതു പരിപാടികളിൽ വളണ്ടിയർ സേവനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. സൂഖ് ഷാബിയ യൂനിറ്റ് പരിധിയിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ ഷാബിയ യൂനിറ്റ് സെക്രട്ടറി രഞ്ജിത്ത് സ്വാഗതം പറഞ്ഞു. യൂനിറ്റ് പ്രസിഡന്റ് ഹാരിസ് അധ്യക്ഷത വഹിച്ചു. കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, ഏരിയാ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ കിഷോർ ഇ നിസാം, കേന്ദ്ര കമ്മിറ്റി അംഗം പ്രദീപ് ആറ്റിങ്ങൽ, ഏരിയാ രക്ഷാധികാരി സമിതി അംഗങ്ങളായ റഫീഖ് പാലത്ത്, സരസൻ, ജർനെറ്റ് നെൽസൺ, ഏരിയാ ജോയിന്റ് സെക്രട്ടറി ഷാജി. കെ.എൻ, ഏരിയാ കമ്മിറ്റി അംഗം ജയൻ, യൂനിറ്റ് ട്രഷറർ നിസാം പത്തനംതിട്ട, യൂനിറ്റ് നിർവാഹക സമിതി അംഗം മഹബൂബ് റഹ്മാൻ, ജയൻ മണ്ണടി, മിഗ്ദാദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. അലിക്കുള്ള യൂനിറ്റിന്റെ ഉപഹാരം സെക്രട്ടറി രഞ്ജിത്ത്  കൈമാറി. യാത്രയയപ്പിന് അലി ചളവറ നന്ദി പറഞ്ഞു.

Tags

Latest News