റിയാദ്- എസ്.ഐ.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ചതുർമാസ സംഘടന ശാക്തീകാരണ കാമ്പയിൻ ഒരുക്കം-23 ന്റെ ഭാഗമായി സെൻട്രൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗങ്ങൾക്കും ഏരിയ കമ്മിറ്റി പ്രധാന ഭാരവാഹികൾക്കും വേണ്ടി 'ലീഡേഴ്സ് മീറ്റ്' നടത്തി. ബത്ത സഫ മക്ക ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഉസ്താദ് ബഷീർ ഫൈസി ചുങ്കത്തറ അധ്യക്ഷത വഹിച്ചു. റിയാദ് ദഅവ സെൽ ചെയർമാൻ ഉസ്താദ് ബഷീർ ഫൈസി ചെരക്കപ്പറമ്പ് പ്രാർഥന നിർവഹിച്ചു. മലപ്പുറം എം.എൽ.എ, പി. ഉബൈദുല്ല ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് വേങ്ങര ആമുഖ ഭാഷണം നടത്തി. ക്യാമ്പിന്റെ ആദ്യ സെഷനിൽ 'സംഘടനാ പ്രവർത്തനത്തിന്റെ ആത്മീയ വശം' എന്ന വിഷയത്തിൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സലീം വാഫി മുത്തേടം ക്ലാസ്സ് നിയന്ത്രിച്ചു. എസ്.ഐ.സിയുടെ വിവിധ ഏരിയകളെ പ്രത്യേക സോണുകളിൽ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള കാര്യങ്ങൾ വിശദീകരിച്ചു. രണ്ടാം സെഷനിലെ 'സംഘടന, സംഘാടനം' എന്ന വിഷയത്തിൽ ക്ലാസെടുത്തു. കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി ഷാഫി മാസ്റ്റർ തുവ്വൂർ സംസാരിച്ചു. റിയാദ് സെൻട്രൽ കമ്മിറ്റി പുറത്തിറക്കുന്ന കലണ്ടർ പ്രകാശനം ചടങ്ങിൽ നടന്നു. കമ്മിറ്റി ചെയർമാൻ സൈതലവി ഫൈസി പനങ്ങാങ്ങര, ട്രഷറർ അബൂബക്കർ ഫൈസി വെള്ളില എന്നിവർ ആശംസകൾ നേർന്നു. വൈസ് ചെയർമാൻ ഉമർ ഫൈസി ചെരക്കപ്പറമ്പ്, നൗഷാദലി ഹുദവി, ആബിദ് കൂമണ്ണ, അബ്ദുൽ ഗഫൂർ ചുങ്കത്തറ, ജുനൈദ് മാവൂർ, അസൈനാർ, നവാസ്, മുജീബ് റഹ്മാൻ തുടങ്ങിയവർ നിയന്ത്രിച്ചു. കമ്മിറ്റി ജോയിന്റ് സെക്രട്ടറി ഷിഫ്‌നാസ് സ്വാഗതവും കമ്മിറ്റി ഉന്നതാധികാര സമിതി അംഗം ആരിഫ് ബാഖവി നന്ദിയും പറഞ്ഞു.