കൊല്ലത്തെ തട്ടിക്കൊണ്ടു പോകല്‍ കേസില്‍ രണ്ടു സ്ത്രീകളുടെയും ഒരു പുരുഷന്റെയും രേഖാചിത്രം പോലീസ് പുറത്തു വിട്ടു

കൊല്ലം - കൊല്ലം ഓയൂരില്‍ ആറു വയസ്സുകാരി അഭിഗേല്‍ സാറയെ  തട്ടിക്കൊണ്ടുപോയ കേസില്‍ കൂടുതല്‍ രേഖാ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിലെ ഡ്രൈവറുടെയും രാത്രിയില്‍ കുട്ടിയെ എത്തിച്ച വീട്ടില്‍ കുട്ടിയെ പരിചരിച്ച യുവതിയുടെയും ഓട്ടോയില്‍ കുട്ടിയെ ആശ്രാമം മൈതാനത്ത് കൊണ്ടു വിട്ട സ്ത്രീയുടെയും രേഖാ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. അഭിഗേല്‍ സാറയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രേഖാചിത്രങ്ങള്‍ തയ്യാറാക്കിയത്. സംഘത്തില്‍ രണ്ട് സ്ത്രീകളുണ്ടെന്നാണ് ആറു വയസ്സുകാരി പൊലീസിനോട് പറഞ്ഞത്. പ്രതികളെന്ന് സംശയിക്കുന്നവരുടെ രേഖാചിത്രങ്ങളാണ് പുറത്തുവിട്ടതെന്നും ഇവരെക്കുറിച്ച് വിവരം കിട്ടുന്നവര്‍ കൊല്ലം റൂറല്‍ പൊലീസിന്റെ 9497980211 എന്ന നമ്പറില്‍ അറിയിക്കണമെന്നും അന്വേഷണ സംഘം അറിയിച്ചു.

 

Latest News