തന്റെ പുനര്‍നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന് ഡോ.ഗോപിനാഥ് രവീന്ദ്രന്‍, റിവ്യൂ ഹര്‍ജി നല്‍കില്ല

കാസര്‍കോട് - തന്റെ പുനര്‍നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്‍. വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കില്ല. വി സി സ്ഥാനത്തിരുന്ന് കുറേ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റി. നാളെ ദല്‍ഹിയിലെ സ്ഥിരം ജോലിയില്‍ പ്രവേശിക്കുമെന്നും ഗോപിനാഥ് രവീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. . ഡോ. ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാന്‍സലറായി പുനര്‍ നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നും ഗവര്‍ണ്ണര്‍ ബാഹ്യശക്തികള്‍ക്ക് വഴങ്ങിയെന്നും സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അനാവശ്യ ഇടപെടലിനെത്തുടര്‍ന്ന് ഗവര്‍ണര്‍ക്ക് തീരുമാനം ദുസ്സഹമായി. സര്‍ക്കാരിന്റെ ഇടപെടലാണ് നിയമനം അട്ടിമറിച്ചതെന്നും കോടതി നിരീക്ഷിച്ചിരുന്നു.

 

Latest News