Sorry, you need to enable JavaScript to visit this website.

വട്ടപ്പാറയിൽ മൂന്ന് വിദ്യാർത്ഥികൾ നാടുവിട്ടത് സ്‌കൂളിൽനിന്ന് പുകവലി പിടിച്ചതിന് 

തിരുവനനന്തപുരം - തലസ്ഥാനത്തു നിന്ന് കാണാതായ മൂന്ന് വിദ്യാർത്ഥികളെയും കന്യാകുമാരിയിൽ സുരക്ഷിതമായി കണ്ടെത്തിയെങ്കിലും നാടുവിടാൻ പ്രേരിപ്പിച്ചത് സ്‌കൂളിലെ പുകവലി പിടിച്ചതെന്ന് വിവരം.
 ഇന്നലെ രാവിലെ സ്‌കൂളിൽ പോയ മൂന്ന് കുട്ടികളും രാത്രി വൈകിയിട്ടും തിരിച്ചെത്താതെ വന്നതോടെയാണ് മാതാപിതാക്കൾ വട്ടപ്പാറ പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് അന്വേഷണത്തിനിടെ, കുട്ടികൾ തന്നെ മാതാപിതാക്കളെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.  തുടർന്ന് വട്ടപ്പാറ പോലീസ് കന്യാകുമാരിയിലെത്തി കുട്ടികളെ തിരിച്ചെത്തിക്കുകയായിരുന്നു. സ്‌കൂളിൽ പുകവലിക്കുന്നത് ഇന്നലെ അധ്യാപകർ പിടികൂടിയിരുന്നു. ഇതേതുടർന്ന് രക്ഷിതാക്കളെ കൂട്ടി സ്‌കൂളിലെത്താൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കുട്ടികൾ സ്‌കൂളിൽനിന്ന് വീട്ടിലേക്കു പോകാതെ കന്യാകുമാരിയിലേക്കു തിരിച്ചതെന്നാണ് വിവരം.
 

Latest News