കല്ലും വടിയും കത്തിയുമായി വിദ്യാർത്ഥികൾ: കല്ലടി എം.ഇ.എസ് കോളജിൽ സംഘർഷം; അനിശ്ചിത കാലത്തേക്ക് അടച്ചു

(മണ്ണാർക്കാട്) പാലക്കാട് - മണ്ണാർക്കാട് കല്ലടി എം.ഇ.എസ് കോളജിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. ഒന്നും രണ്ടും വർഷ ബിരുദ വിദ്യാർത്ഥികൾ തമ്മിലുണ്ടായ കൂട്ട അടിക്കിടെ, കത്തിയും കല്ലും വടിയും ഉപയോഗിച്ച് ഇരുവിഭാഗവും പരസ്പരം ആക്രമിക്കുകയായിരുന്നു. 
 സംഭവത്തിൽ ആറുപേർക്ക് പരുക്കുണ്ട്. ഒരു വിദ്യാർത്ഥിയെ കസ്റ്റെഡിയിലെടുത്തതായും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. കോളജ് അച്ചടക്ക സമിതി നടത്തിയ അന്വേഷണത്തിൽ 18 രണ്ടാംവർഷ വിദ്യാർത്ഥികളെ 15 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്യാനും തീരുമാനിച്ചു. 
 സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ വൈസ് പ്രിൻസിപ്പൽ അധ്യക്ഷനായ ആറംഗ സമിതിയെ നിയോഗിച്ചു. അടിയന്തര പി.ടി.എ യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.

Latest News