ഉന്നാവോ-ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ 16 പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ഉന്നാവോയിലെ കോ എജ്യുക്കേഷണല്‍ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ വിദ്യാര്‍ഥിനികള്‍ക്ക് മിഠായികള്‍ നല്‍കിയാണ് വശീകരിച്ചതെന്ന് പോലീസ് പറയുന്നു.
നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സിന്റെ (എന്‍സിപിസിആര്‍) പോര്‍ട്ടലില്‍ പെണ്‍കുട്ടികള്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് എന്‍സിപിസിആര്‍ അംഗം സ്‌കൂള്‍ സന്ദര്‍ശിച്ചു
എന്‍സിപിസിആര്‍ അംഗം പ്രീതി ഭരദ്വാജ് ദലാല്‍ സ്‌കൂളിലെത്തി പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തുകയും പ്രധാന അധ്യാപകന്‍ രാജേഷ് കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സത്യമാണെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തുകയും ചെയ്തു.
സ്‌കൂളിലെ പാചകക്കാരിയായ റൂബി ദേവി നല്‍കിയ പരാതിയിലാണ് അധ്യാപകനെതിരെ പോക്‌സോ നിയമപ്രകാരവും ഐപിസി പ്രകാരവും കേസെടുതതത്.
പീഡനത്തെക്കുറിച്ച് മറ്റൊരു അധ്യാപകനെ യഥാസയമം അറിയിച്ചിരുന്നതായി പാചകക്കാരി പറഞ്ഞു.
ജില്ലാ അടിസ്ഥാന വിദ്യാഭ്യാസ ഓഫീസര്‍ പ്രതിയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
അടിസ്ഥാന വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നത്. എഫ്‌ഐആറിന് ശേഷം ഒളിവിലായിരുന്ന ഹെഡ് മാസ്റ്ററെ അറസ്റ്റ് ചെയ്തതായി എഎസ്പി ശശിശേഖര്‍ സിംഗ് പറഞ്ഞു.