തിരുവനന്തപുരം - പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത യുവാവ് പിടിയിൽ. ഊരുട്ടമ്പലം സ്വദേശി ഗോകുൽ (23) ആണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാം വഴി സൗഹൃദത്തിലായ പെൺകുട്ടിയെ പ്രതി കോവളത്തെ ലോഡ്ജിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
കുടുംബവുമായി അകന്നു കഴിയുകയാണ് പെൺകുട്ടിയുടെ അമ്മ. ഇവരുടെ രണ്ടാമത്തെ ഭർത്താവ് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ബന്ധുക്കൾ ആരോപിച്ചതിനെ തുടർന്ന് വിദ്യാർത്ഥിനിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഗോകുൽ ബലാത്സംഗം ചെയ്തതായി പെൺകുട്ടിയിലൂടെ തെളിഞ്ഞതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.