തലസ്ഥാനത്ത് കാണാതായ മൂന്ന് വിദ്യാർത്ഥികളും സുരക്ഷിതരെന്ന് പോലീസ്    

തിരുവനനന്തപുരം - തലസ്ഥാനത്ത് ഇന്നലെ കാണാതായ മൂന്ന് വിദ്യാർത്ഥികളെയും കണ്ടെത്തി. വട്ടപ്പാറ സ്വദേശികളായ മൂന്ന് ആൺകുട്ടികളെയും കന്യാകുമാരിയിൽനിന്നാണ് കണ്ടെത്തിയത്. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇവരിലേക്ക് എത്തിയത്. 
 രാവിലെ സ്‌കൂളിൽ പോയ മൂന്നു പേരും രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. മൂന്ന് പേരും സുരക്ഷിതരാണെന്ന് വട്ടപ്പാറ പോലീസ് പറഞ്ഞു.

Latest News