നജ്‌റാൻ- നജ്‌റാനിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തുന്നതിനുള്ള ഹൂത്തികളുടെ ശ്രമം സൗദി സൈന്യം പരാജയപ്പെടുത്തി. ഇന്നലെ വൈകീട്ടോടെയാണ് നജ്‌റാൻ ലക്ഷ്യമിട്ട് ഹൂത്തികൾ ബാലിസ്റ്റിക് മിസൈൽ തൊടുത്തു വിട്ടത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി ആകാശത്തു വെച്ച് ശത്രുവിന്റെ ബാലിസ്റ്റിക് മിസൈൽ സൗദി സൈന്യം പാട്രിയറ്റ് മിസൈലുകൾ ഉപയോഗിച്ച് തകർത്തു. മിസൈൽ ഭാഗങ്ങൾ പതിച്ച് ആർക്കും പരിക്കില്ല.