തിരുവനന്തപുരത്ത് മൂന്ന്  ആണ്‍കുട്ടികളെ കാണാനില്ല

തിരുവനന്തപുരം-അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ അബിഗേല്‍ സാറയെ തിരിച്ചുകിട്ടിയതിന് പിന്നാലെ തലസ്ഥാനത്ത് മൂന്ന് കുട്ടികളെ കാണാനില്ല. തിരുവനന്തപുരം വട്ടപ്പാറയില്‍ രാവിലെ സ്‌കൂളിലേക്ക് പോയ മൂന്ന് ആണ്‍കുട്ടികളേയാണ് കാണാതായത്. രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടികള്‍ രാത്രി വൈകിയും തിരിച്ചെത്താത്തിനെ തുടര്‍ന്ന് വീട്ടുകാര്‍ വട്ടപ്പാറ പോലീസില്‍ പരാതി നല്‍കി. കുട്ടികള്‍ വീട് വിട്ട് പോയതാകാനാണ് സാധ്യതയെന്നാണ് പോലീസ് പറയുന്നത്. കുട്ടികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നും പോലീസ് അഭ്യര്‍ത്ഥിച്ചു. കുട്ടികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വട്ടപ്പാറ പോലീസ് സ്റ്റേഷനില്‍ അറിയിക്കുക.
 

Latest News