ദമാം - കൊലക്കേസ് പ്രതിയായ ഇന്ത്യക്കാരന് ഇന്നലെ കിഴക്കന്‍ പ്രവിശ്യയില്‍ വധശിക്ഷ നടപ്പാക്കി. യെമനി പൗരന്‍ മുഹമ്മദ് മുഹ്‌സിന്‍ അലി അല്‍ജാമിലിയെ തര്‍ക്കത്തെ തുടര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയ കലാമുദ്ദീന്‍ മുഹമ്മദ് റഫീഖിനെ ആണ് വധശിക്ഷക്ക് വിധേയനാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.