മലപ്പുറം- നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ മുഖത്ത് വിദ്യാർഥിയുടെ കൈ തട്ടി. മലപ്പുറത്ത് പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് എൻ.സി.സി കേഡറ്റായ വിദ്യാർത്ഥി പരേഡ് നടത്തുന്നതിനിടെ മുഖ്യമന്ത്രിയുടെ മുഖത്ത് കൈ തട്ടിയത്. സല്യൂട്ട് സ്വീകരിച്ച ശേഷം വിദ്യാർത്ഥി പരേഡ് നടത്തി സ്റ്റേജിൽനിന്ന് മടങ്ങുന്നതിനിടെ കുട്ടിയുടെ ഇടതുകൈ മുഖ്യമന്ത്രിയുടെ മുഖത്തിടിക്കുകയായിരുന്നു. വിദ്യാർത്ഥി ഉടൻ തന്നെ തിരിച്ചെത്തി മുഖ്യമന്ത്രിയെ തലോടുന്നതും വീഡിയോയിൽ കാണാം. മുഖ്യമന്ത്രി ഏറെ നേരം തന്റെ കൈ ഉപയോഗിച്ച് മുഖത്തും കണ്ണിലും തടവി. മന്ത്രി വീണ ജോർജ് അടക്കമുള്ളവർ ഈ സമയത്ത് വേദിയിലുണ്ടായിരുന്നു. ഇതിന് ശേഷവും സ്‌റ്റേജിലെത്തി എൻ.സി.സി കേഡറ്റുകൾ പരേഡ് തുടർന്നു.