കൂലി ചോദിച്ച തൊഴിലാളിയുടെ കൈ തല്ലിയൊടിച്ചയാള്‍ പിടിയില്‍

പെരുമ്പാവൂര്‍- പണിയെടുത്ത കൂലി ചോദിച്ച തൊഴിലാളിയുടെ കൈ ഇരുമ്പ് പൈപ്പ് കൊണ്ട് തല്ലിയൊടിച്ചയാള്‍ പിടിയില്‍. ഒഡിഷ രാജ് നഗര്‍ സ്വദേശി സാഗര്‍ കുമാര്‍ സ്വയിന്‍ (29)നെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

വല്ലത്തുള്ള പ്ലൈവുഡ് കമ്പനിയിലെ കോണ്‍ട്രാക്ടറാണ് പ്രതി. ഇയാളുടെ കീഴില്‍ ജോലിയെടുക്കുകയായിരുന്ന സുദര്‍ശന ഷെട്ടിയെയാണ് മര്‍ദ്ദിച്ചത്. മൂന്നാഴ്ച പണിയെടുത്തതിന്റെ കൂലി നല്‍കാനുണ്ടെന്ന് പരാതിയില്‍ പറയുന്നു. 

ഇന്‍സ്‌പെക്ടര്‍ ആര്‍. രഞ്ജിത്ത്, എസ്. ഐമാരായ റിന്‍സ്. എം. തോമസ്, കെ. ജിദിനേഷ് കുമാര്‍, എ. എസ്. ഐ ജോഷി തോമസ്, സീനിയര്‍ സി. പി. ഒമാരായ എം. കെ. സാജു, പി. എ. അബ്ദുല്‍ മനാഫ്, സി. പി. ഒ കെ. എ. അഭിലാഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Latest News