ഭാര്യ അകലാന്‍ കാരണം മകളെന്ന് സംശയം; അച്ഛന്‍ കഴുത്തറുത്ത് കൊന്നു

പാലി-രാജസ്ഥാനില്‍ പിതാവ് മകളെ കഴുത്തറുത്തു കൊന്ന ശേഷം മൃതദേഹം കത്തിച്ചു. പാലി ജില്ലയിലാണ് സംഭവം. ഒളിവില്‍ കഴിയുന്ന പ്രതി ശിവലാലിനായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. കുടുംബവഴക്കിനും ഭാര്യയുമായി വേര്‍പിരിയാനും കാരണം മകളാണെന്ന സംശയമാണ് അച്ഛനെ കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
പ്രതിയുമായി പിരിഞ്ഞ് 12 വര്‍ഷമായി ഭാര്യയും മക്കളും ഗുജറാത്തിലായിരുന്നു താമസം. പ്രതി ശിവലാല്‍ പാലി ജില്ലയിലാണ് കഴിയുന്നത്.
കഴിഞ്ഞ ദിവസം പാലിയിലെ ഒരു ഗ്രാമത്തില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് പ്രതിയുടെ രണ്ട് പെണ്‍മക്കള്‍ എത്തിയത്.
മൂത്ത മകള്‍ നിര്‍മയോട് കുറച്ചു കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയശേഷമായിരുന്നു കൊലപാതകം. മകളെ കഴുത്തറുത്ത് കൊന്നശേഷം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

 

Latest News