Sorry, you need to enable JavaScript to visit this website.

ജിദ്ദക്ക് കലയുടെ തിലകക്കുറി ചാർത്താൻ ഗുഡ്‌ഹോപ്പ് അക്കാദമി വരുന്നു

ജിദ്ദ- സൗദി അറേബ്യയിലെ പ്രവാസ സമൂഹത്തിന് കലയുടെ മുഴുവൻ രൂപങ്ങളെയും പരിശീലിപ്പിക്കാനുള്ള കലാ അക്കാദമിക്ക് അരങ്ങൊരുങ്ങി. അടുത്ത പുതുവർഷത്തിൽ ഗുഡ്‌ഹോപ്പ് ആർട്‌സ് അക്കാദമി ജിദ്ദയിൽ കലാസ്വാദകർക്ക് മുന്നിൽ തിരശീല ഉയർത്തും. ഗുഡ്‌ഹോപ്പ് അക്കാദമിയുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ പ്രഥമ പരിപാടികളിലൊന്നായി സംഘടിപ്പിച്ച കുടുംബസദസ്സ് നവ്യാനുഭവമായി. പ്രമുഖ നടിയും നർത്തകിയുമായ ഇനിയ കുടുംബസദസ്സിന് നേതൃത്വം നൽകി. ഗുഡ്‌ഹോപ്പ് ആർട്‌സ് അക്കാദമിയുടെ ഭാവി പരിപാടികൾ ബന്ധപ്പെട്ടവർ ചടങ്ങിൽ വിശദീകരിച്ചു. കലാ സാംസ്‌കാരിക വികസനം എന്ന വിശാലമായ ഉദ്ദേശത്തോടൊപ്പം ഉന്നത പഠനത്തിനും എൻട്രൻസ് പരീക്ഷകൾക്കും ഉതകുന്ന രീതിയിലുള്ള പരിശീലന ക്ലാസുകൾകൂടി ഒരുക്കുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി. 


വ്യത്യസ്ഥതയാർന്ന നൃത്ത സംവിധാനത്തിലൂടെ ജിദ്ദ സാംസ്‌കാരിക സദസ്സുകൾക്ക് സുപരിചിതനായ അൻഷിഫ് അബൂബക്കറിന്റെ നേതൃത്വത്തിലുള്ള അക്കാദമി സിനിമ രംഗത്തും സ്‌റ്റേജ് ഷോകളിലൂടെയും പ്രശസ്തരും പ്രഗത്ഭരുമായ പാരീസ് ലക്ഷ്മി, ഇനിയ, പുഷ്പ സുരേഷ് തുടങ്ങിയ  നൃത്താദ്ധ്യാപകർ, ജയരാജ് വാര്യർ നേതൃത്വം നൽകുന്ന അഭിനയ കളരി, ചിത്ര രചന, ഗിന്നസ് ആമിന ബിജു നേതൃത്വം നൽകുന്ന കാലിഗ്രാഫി,  ജിദ്ദയിൽ  സംഗീതോപകരണ അധ്യാപന രംഗത്ത് ഏറെ ശിഷ്യഗണങ്ങളുള്ള ഗഫാർ കലാഭവൻ എന്നിവരടങ്ങുന്ന അധ്യാപക വൃന്ദത്തിൽ സദസ്സ് പൂർണ സംതൃപ്തി പ്രകടിപ്പിച്ചു.  പരിപൂർണ സംരക്ഷണം, ഗുണമേന്മയുള്ള അധ്യാപനം, ഭാവി വാഗ്ദാനങ്ങളായി കുട്ടികളെ വാർത്തെടുക്കൽ എന്നിവ ഗുഡ്‌ഹോപ്പ് ഉറപ്പു നൽകി. 
ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. മുസാഫർ ഉദ്ഘാടനം നിർവഹിച്ചു.

വിവിധ സ്‌കൂളുകളിലെ പ്രിൻസിപ്പൽമാരായ  നൗഫൽ പാലക്കൊത്ത് (ദൽഹി പബ്ലിക് സ്‌കൂൾ) സുനിൽ (അൽ വുറൂദ് ഇന്റർനാഷണൽ സ്‌കൂൾ), ഷഫീഖ് (നോവൽ ഇന്റർനാഷനൽ സ്‌കൂൾ) തുടങ്ങിയവർ വിശിഷ്ടാതിഥികളായിരുന്നു. മാധ്യമപ്രവർത്തകൻ മുസാഫിർ (മലയാളം ന്യൂസ്) ഇന്ത്യൻ മീഡിയ ഫോറത്തിന് വേണ്ടി പ്രസിഡന്റ് സാദിക്കലി തുവൂർ, അൽ വുറൂദ് ഇന്റർനാഷണൽ സ്‌കൂൾ പെൺകുട്ടികളുടെ വിഭാഗം മേധാവി സ്മിത സുനിൽ, അധ്യാപികമാരായ യമുന വേണു, ജയശ്രീ പ്രതാപൻ, യൂണിവേഴ്‌സിറ്റി അധ്യാപിക ഷമി ഷബീർ, ഡോ. വിനീത പിള്ള, ഡോ. ഇന്ദു ചന്ദ്ര, ടിറ്റോ മീരാൻ,  സുശീല ജോസഫ്, യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ നഴ്‌സുമാരുടെ കൂട്ടായ്മ മിത്രാസ് പ്രസിഡന്റ് സബീന, സംസ്ഥാന മലയാള മിഷനുവേണ്ടി സൗദി ചാപ്റ്റർ അംഗം റഫീഖ് പത്തനാപുരം,  സാമ്പത്തിക വിദഗ്ദ്ധരായ പ്രമുഖ ഓഡിറ്റർ കൃഷ്ണ മൂർത്തി, റിയാസ് കള്ളിയത്ത്, വിദ്യാർത്ഥികളെ പ്രധിനിധീകരിച്ച് ലക്ഷ്മി ഉദയ്, അൽഹാൻ തുടങ്ങിയവർ ചടങ്ങിൽ ആശംസ നേർന്നു. ഇനിയ സദസ്സുമായി സംവദിച്ചു. സദസ്യരുടെ ചോദ്യങ്ങൾക്കെല്ലാം ഇനിയ മറുപടി നൽകി.
 

Latest News