Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്, മറുപടി പറയേണ്ടത് കെ പി സി സി അല്ലെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം -യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ മാധ്യമങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി കെ പി പി സി. യൂത്ത് കോണ്‍ഗ്രസ് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയായതിനാല്‍ മറുപടി നല്‍കേണ്ട നിയമപരമായ ബാധ്യത കെ പി സി സിക്ക് ഇല്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ.സുധാകരന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം നല്‍കി. യൂത്ത് കോണ്‍ഗ്രസില്‍ നിന്നാണ് വിശദീകരണം തേടേണ്ടത് എന്നും കെ സുധാകരന്‍ സംസ്ഥാന ചീഫ് ഇലക്ട്രല്‍ ഓഫീസറെ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. സ്വന്തമായൊരു ഭരണഘടനയും യൂത്ത് കോണ്‍ഗ്രസിനുണ്ട്. കേസുമായി ബന്ധപ്പെട്ട് മറുപടിയും വിശദീകരണവും നല്‍കേണ്ടത് യൂത്ത് കോണ്‍ഗ്രസാണെന്നും കെ സുധാകരന്‍ വ്യക്തമാക്കുന്നു.

 

Latest News