VIDEO വിമാനത്തിലെ എമര്‍ജന്‍സി ഡോർ തുറന്ന് യാത്രക്കാരന്‍ പുറത്തേക്ക് ചാടി

ലൂസിയാന-അമേരിക്കയില്‍ യാത്രക്കാരന്‍ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടിയതിനെ തുടര്‍ന്ന് വിമാനം റദ്ദാക്കി.
അമേരിക്കയിലെ ലൂസിയാനയില്‍ ആംസ്‌ട്രോംഗില്‍ ന്യൂ ഓര്‍ലിയന്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. വിമാനം ലാന്‍ഡ് ചെയ്ത് ഗെയിറ്റിലെത്തിയപ്പോഴാണ് സംഭവം.
മാനസികാസ്വാസ്ഥ്യമുള്ള യാത്രക്കാരനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.

 

Latest News