പിന്തുണച്ച രാജ്യങ്ങള്‍ക്കും മത്സരിച്ച രാജ്യങ്ങള്‍ക്കും നന്ദി പറഞ്ഞ് മുഹമ്മദ് ബിന്‍ സല്‍മാന്‍

റിയാദ്- എക്‌സ്‌പോ 2030 ആതിഥേയത്വത്തിനു വേണ്ടിയുള്ള മത്സരത്തില്‍ സൗദി അറേബ്യക്ക് അനുകൂലമായി വോട്ടു ചെയ്ത രാജ്യങ്ങള്‍ക്കും സൗദി അറേബ്യയുമായി മത്സരിച്ച രാജ്യങ്ങള്‍ക്കും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നന്ദി പറഞ്ഞു.
ലോകത്ത് സൗദി അറേബ്യ വഹിക്കുന്ന നിര്‍ണായകമായ മുന്‍നിര പങ്കും സൗദി അറേബ്യയിലുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ വിശ്വാസവുമാണ് എക്‌സ്‌പോ 2030 ആതിഥേയത്വത്തിനു വേണ്ടിയുള്ള മത്സരത്തിലെ രാജ്യത്തിന്റെ വിജയം സൂചിപ്പിക്കുന്നത്. എക്‌സ്‌പോ 2030 ലൂടെ ലോകത്തെ ആശ്ലേഷിക്കാന്‍ റിയാദ് സുസജ്ജമാണെന്നും കിരീടാവകാശി പറഞ്ഞു.
ഇന്നലെ വൈകീട്ട് പാരീസില്‍ നടന്ന ബ്യൂറോ ഇന്റര്‍നാഷണല്‍ ഡെസ് എക്‌സ്‌പോസിഷന്‍സ് 173-ാമത് ജനറല്‍ അസംബ്ലി യോഗത്തില്‍ നടന്ന രഹസ്യ വോട്ടെടുപ്പിലാണ് എക്‌സ്‌പോ 2030 ന് ആതിഥേയത്വം വഹിക്കാനുള്ള ചുമതല സൗദി അറേബ്യക്ക് ലഭിച്ചത്.ഇറ്റലിയിലെ റോമിനെയും ദക്ഷിണ കൊറിയയിലെ ബുസാന്‍ നഗരത്തെയും പിന്തള്ളിയാണ് വേള്‍ഡ് എക്‌സ്‌പോ 2030 സംഘാടന ചുമതല സൗദിയുടെ തലസ്ഥാന നഗരിയായ റിയാദിന് ലഭിച്ചത്.

ഈ വാർത്ത കൂടി വായിക്കുക

മൊബൈലും ലാപ്‌ടോപ്പും ബാഗില്‍തന്നെ വെക്കാം, എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ മാറ്റം വരുന്നു

Latest News