സൗദിയില്‍ വനിതാ നഴ്‌സുമാര്‍ക്ക് അവസരം; നോര്‍ക്ക വഴി എല്ലാ തിങ്കളാഴ്ചയും ഓണ്‍ലൈന്‍ അഭിമുഖം

തിരുവനന്തപുരം-സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യആശ്രുപത്രി ഗ്രൂപ്പിലേക്ക് വനിതാ നഴ്‌സുമാര്‍ക്ക് അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.  എല്ലാ തിങ്കളാഴ്ചയും  ഓണ്‍ലൈനായാണ് അഭിമുഖം നടക്കുക. നഴ്‌സിംഗില്‍ ബിരുദവും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഇതോടൊപ്പം ഇംഗ്ലീഷ് ഭാഷാപരിജ്ഞാനവും അനിവാര്യമാണ്. പ്രായപരിധി 30 വയസ്സ്. ശമ്പളത്തിനൊപ്പം (4050 റിയാല്‍) താമസസൗകര്യവും ലഭിക്കും.

എല്ലാ ഉദ്യോഗാര്‍ത്ഥികളും ഇന്റര്‍വ്യൂ സമയത്ത് സാധുവായ പാസ്‌പോര്‍ട്ട് ഹാജരാക്കണം. വിശദമായ സി.വിയും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം [email protected] എന്ന ഇമെയില്‍ ഐ.ഡിയിലേയ്ക്ക്    അപേക്ഷ അയക്കാവുന്നതാണെന്ന് നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളില്‍ 18004253939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സിന് മറ്റു സബ് ഏജന്റുമാര്‍ ഇല്ല. അത്തരത്തില്‍ ആരെങ്കിലും ഉദ്യോഗാര്‍ത്ഥികളെ സമീപിക്കുകയാണെങ്കില്‍ അത് നോര്‍ക്കറൂട്ട്‌സിന്റെ ശ്രദ്ധയില്‍ പെടുത്താവുന്നതാണ്.

ഈ വാർത്ത കൂടി വായിക്കുക

മൊബൈലും ലാപ്‌ടോപ്പും ബാഗില്‍തന്നെ വെക്കാം, എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ മാറ്റം വരുന്നു

Latest News