ടെല്‍അവീവ്-വടക്കന്‍ ഗാസയില്‍ ഇസ്രായില്‍ സൈനികര്‍ക്കുനേരെ ഹമാസ് ബോംബാക്രമണം നടത്തിയെന്നും ഇത് വെടിനിര്‍ത്തല്‍ ലംഘനമാണെന്നും ആരോപിച്ച് ഇസ്രായില്‍.
വടക്കന്‍ ഗാസയില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ നിരവധി സൈനികര്‍ക്ക് നിസ്സാര പരിക്കേറ്റതായി ഇസ്രായില്‍ പ്രതിരോധ സേന അവകാശപ്പെട്ടു. ഇത് വെടിനിര്‍ത്തലിന്റെ ആദ്യത്തെ ഗുരുതരമായ ലംഘനമാണെന്നും ഇസ്രായില്‍ പറയുന്നു. എന്നാല്‍ ആദ്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് ഇസ്രായില്‍ സൈന്യമാണെന്ന് ഹമാസ് ആരോപിക്കുന്നു.
വടക്കന്‍ ഗാസയിലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ സൈന്യത്തിന് സമീപം മൂന്ന് സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചുവെന്നും ഇത് കരാര്‍ ലംഘനമാണെന്നും ഇസ്രായില്‍ സൈന്യം പറഞ്ഞു.
ഒരു സംഭവത്തില്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ത്തതായും സൈന്യും തിരിച്ചടിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
വടക്കന്‍ ഗാസ മുനമ്പില്‍ ഇസ്രായില്‍ സൈന്യം നടത്തിയ വെടിനിര്‍ത്തല്‍ ലംഘനത്തോട് തങ്ങളുടെ പോരാളികള്‍ പ്രതികരിക്കുകയായിരുന്നുവെന്നും ഇത് ഏറ്റുമുട്ടലില്‍ കലാശിച്ചുവെന്നും ഹമാസ് സൈനിക വിഭാഗത്തിന്റെ വക്താവ് പറയുന്നത്. ശത്രു കരാര്‍ പാലിക്കുന്നിടത്തോളം കാലം തങ്ങള്‍ അത് പാലിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഹമാസ് പറഞ്ഞു. കരയിലും ആകാശത്തും ഉടമ്പടിയുടെ എല്ലാ നിബന്ധനകളും പാലിക്കാന്‍ അധിനിവേശ രാഷ്ട്രത്തനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ മധ്യസ്ഥരോട് ആവശ്യപ്പെടുന്നുവെന്നും ഹമാസ് നേതാക്കള്‍ പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കുക






