Sorry, you need to enable JavaScript to visit this website.

കാണാതായ വിദ്യാര്‍ഥിനികളെ നാട്ടിലെത്തിച്ചു; ട്രെയിനില്‍ കണ്ടെത്തിയത് ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍

കൊച്ചി- പെരുമ്പാവൂരില്‍നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കണ്ണൂരില്‍നിന്ന് കൊച്ചിയിലെത്തിച്ചു. തിങ്കളാഴ്ച രാത്രി 12.30 ഓടെ ട്രെയിനില്‍ നിന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥരാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്.
തുടര്‍ന്ന് പെരുമ്പാവൂര്‍ പോലീസ് കണ്ണൂരിലെത്തി പെണ്‍കുട്ടികളെ കൊച്ചിയിലെത്തിച്ചു.  മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയശേഷം പെണ്‍കുട്ടികളെ വീട്ടുകാര്‍ക്ക് വിട്ടു നല്‍കി.
പെരുമ്പാവൂരിനടുത്ത് പാലക്കാട്ടുതാഴം, ഒന്നാംമൈല്‍ സ്വദേശിനികളായ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനികളെയാണ് തിങ്കളാഴ്ച വൈകീട്ടു മുതല്‍ കാണാതായത്.  ഒരേ ക്ലാസില്‍ പഠിക്കുന്ന ഇവര്‍ സ്‌കൂള്‍ വിട്ടാല്‍ ട്യൂഷനും കഴിഞ്ഞാണ് വീട്ടില്‍ എത്തുന്നത്. തിങ്കളാഴ്ച സന്ധ്യകഴിഞ്ഞിട്ടും കുട്ടികള്‍ വീട്ടിലെത്താതിരുന്നതോടെയാണ് വീട്ടുകാര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. പെണ്‍കുട്ടികളില്‍ ഒരാളെ വീട്ടുകാര്‍ വഴക്കു പറഞ്ഞതിനാലാണ് വീട്ടില്‍ പോകാതിരുന്നതെന്നാണ് വിവരം. തുടര്‍ന്ന് പെണ്‍കുട്ടി കൂട്ടുകാരിയെയും കൂട്ടി നാടുവിടുകയായിരുന്നു.

 

Latest News