Sorry, you need to enable JavaScript to visit this website.

ഗുരുദ്വാരയില്‍ അംബാസഡറെ ആക്രമിച്ച സംഭവത്തെ അപലപിച്ച് അമേരിക്കയിലെ സിക്ക് സംഘടന

ന്യൂയോര്‍ക്ക്- ഗുരുദ്വാര സന്ദര്‍ശനത്തിനിടെ യു.എസിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധുവിനെ ഖാലിസ്ഥാനി തീവ്രവാദി മര്‍ദിച്ചതിനെ യു.എസ് ആസ്ഥാനമായുള്ള സിക്ക് സംഘടന ശക്തമായി അപലപിച്ചു. ഭക്തര്‍ക്ക് ' ഭയമോ സമ്മര്‍ദ്ദമോ കൂടാതെ' ആരാധനാലയത്തിലെത്തി പ്രാര്‍ഥിക്കാന്‍ കഴിയുന്ന തരത്തില്‍ പ്രതിക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ക്ഷേത്രത്തിന്റെ മാനേജ്‌മെന്റിനോട് സംഘടന ആവശ്യപ്പെട്ടു.
ഗുരുദ്വാരകള്‍ ആരാധനാലയങ്ങളായതിനാല്‍ വ്യക്തിപരമായ രാഷ്ട്രീയ വീക്ഷണങ്ങളില്‍നിന്ന് അവയെ മുക്തമാകണമെന്ന് അമേരിക്കയിലെ സിഖുകാര്‍ ആഗ്രഹിക്കുന്നതായി അവര്‍ പറഞ്ഞു.
ലോംഗ് ഐലന്‍ഡിലെ ഹിക്‌സ്‌വില്ലെ ഗുരുദ്വാരയില്‍ ഞായറാഴ്ച ഗുരുപുരാബ് പ്രാര്‍ത്ഥനയില്‍ സന്ധു പങ്കെടുത്തു. ഗുരുദ്വാരയില്‍ അദ്ദേഹത്തിന് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.
എന്നാല്‍ ഒരു കൂട്ടം ഖാലിസ്ഥാനി അനുയായികള്‍ അദ്ദേഹത്തെ തടയുകയും ഹര്‍ദീപ് സിംഗ് നിജ്ജര്‍, ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ എന്നിവരെ കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
'ന്യൂയോര്‍ക്കിലെ സമാധാനപ്രിയരായ സിഖ് സമൂഹത്തിന് ഭയമോ സമ്മര്‍ദ്ദമോ കൂടാതെ സ്വതന്ത്രമായി ഗുരുദ്വാരകളില്‍ വരാന്‍ കഴിയുന്ന തരത്തില്‍ ഈ അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഞങ്ങള്‍ ഗുരുദ്വാര സാഹിബിന്റെ മാനേജ്‌മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു- അമേരിക്കയുടെ സ്ഥാപകനും ചെയര്‍മാനുമായ ജസ്ദീപ് സിംഗ് ജാസിയും പ്രസിഡന്റ് കന്‍വല്‍ജിത് സിംഗ് സോണിയും പ്രസ്താവനയില്‍ പറഞ്ഞു.

 

Latest News