രണ്ടു പേര്‍ കുട്ടിയെ മൈതാനത്ത് ഇറക്കി വിട്ട് കാറില്‍ പോയി, കുട്ടി ആരോഗ്യവതി, ശരീരത്തില്‍ മറ്റ് പരിക്കുകളൊന്നുമില്ല

കൊല്ലം - കൊല്ലത്തെ ആശ്രാമം മൈതാനത്ത് തട്ടിക്കൊണ്ടപോയവര്‍ ഉപേക്ഷിച്ച് പോയ അഭികേല്‍ സാറ ആരോഗ്യവതി. കുട്ടിയക്ക് ക്ഷീണമുണ്ടെങ്കിലും ശരീരത്തില്‍ മറ്റ് പരിക്കുകളോ ഒന്നുമില്ല. കണ്ണുകളില്‍ ഭയം നിഴലിക്കുന്നുണ്ടെങ്കിലും കുട്ടി സന്തോഷവതിയാണ്. കുട്ടിയെ രണ്ടു പേര്‍ ഇവിടെ എത്തിച്ച ശേഷം കാറില്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്,സാക്ഷികള്‍ പറഞ്ഞു. പോലീസിന്റെ പഴുതടച്ചുള്ള അന്വേഷണത്തിന്റെ സമ്മര്‍ദ്ദം താങ്ങാനാകാതെ കുഞ്ഞിനെ ഉപേക്ഷിക്കുകയാണുണ്ടായതെന്നാണ് കരുതുന്നുന്നത്. കുട്ടി കൊല്ലം എ ആര്‍ ക്യാമ്പിലാണുള്ളത്. ആശ്രാമം മൈതാനത്ത് കുട്ടി കരഞ്ഞുകൊണ്ട് നില്‍ക്കുന്നത് ചിലര്‍ കാണുകും ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുട്ടിയെ രക്ഷിതാക്കള്‍ക്ക് കൈമാറും. അതേസേമയം കനത്ത സുരക്ഷയുണ്ടായിട്ടും എങ്ങനെയാണ് അക്രമികള്‍ക്ക് പോലീസിന്റെ കണ്ണില്‍ പെടാതെ കുട്ടിയെ ഇവിടെ ഉപേക്ഷിക്കാന്‍ കഴിഞ്ഞതെന്ന ചോദ്യം അവശേഷിക്കുകയാണ്. പ്രികളെ എത്രയും വേഗം കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇനി പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകുക.

 

 

 

 

Latest News