ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയത് മുന്‍കൂട്ടിയുള്ള ആസൂത്രണത്തോടെയന്ന് മുഖ്യമന്ത്രി, ഗൗരവമായ അന്വേഷണം നടക്കുന്നു

മലപ്പുറം - കൊല്ലം ഓയൂരില്‍ നിന്ന് ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം അതീവ ഗൗരവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയെ കണ്ടെത്തുന്നതിനായി ഗൗരവമായ അന്വേഷണമാണ് നടക്കുന്നത്. ഇന്നലെയും ഇന്നുമായി തുടര്‍ച്ചയായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങള്‍ അടുത്തിടെ വര്‍ധിക്കുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു

 

Latest News