ജിദ്ദയിൽ ഒരു മാസം മുമ്പ് കാണാതായ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

ജിദ്ദ- ഒരു മാസം മുമ്പ് കാണാതായ മലയാളിയെ മരിച്ച നിലയിൽ ആശുപത്രി മോർച്ചറിയിൽ കണ്ടെത്തി. തൃശൂർ പഴയന്നൂർ സ്വദേശി ഖാലിദി(52)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സഫയിലെ അൽ ജെദാനി ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം കണ്ടെത്തിയത്. നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകാൻ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് രംഗത്തുണ്ട്.
 

Latest News