ഒട്ടും ഭയപ്പെടാനില്ല; ഹമാസ് നേതാവ് ബന്ദികളെ സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചു

ടെല്‍അവീവ്-ഗാസയിലെ ഹമാസ് നേതാവ് യഹ്‌യ സിന്‍വര്‍ ഇസ്രായില്‍ ബന്ദികളെ സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചിരുന്നുവെന്ന് ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
താല്‍ക്കാലിക വെടനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി വിട്ടയച്ച ബന്ദികളില്‍ ഒരാളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ഗാസയിലെ തുരങ്കങ്ങളില്‍ പാര്‍പ്പിച്ചിരുന്ന ബന്ദികളെ ഹമാസ് നേതാവ് സന്ദര്‍ശിച്ചുവെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ഹമാസിന്റെ കൈകളില്‍ സുരക്ഷിതമാണെന്നും ഒരുതരത്തിലും ഭയപ്പെടേണ്ടതില്ലെന്നുമാണ് യഹ് യ സിന്‍വര്‍ ബന്ദികളോട് പറഞ്ഞതെന്ന് ചാനല്‍ 12 റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യം ഇസ്രായില്‍ സൈന്യം സ്ഥരീകരിച്ചിട്ടുമുണ്ട്.

 

Latest News