ഓട്ടത്തിനിടെ ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു

കോലാനി പഞ്ചവടി പാലത്തിന് സമീപം ബൈക്ക് കത്തുന്നു.

തൊടുപുഴ- നഗരത്തിന് സമീപം ഓട്ടത്തിനിടയില്‍ തീപ്പിടിച്ച ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു. ഇന്നലെ രാവിലെ 10.30ഓടെ കോലാനി പഞ്ചവടി പാലത്തിന് സമീപമായിരുന്നു സംഭവം. ഒളമറ്റം പാറയ്ക്കല്‍ യിംസണ്‍ പാപ്പച്ചന്റെ ബൈക്കിനാണ് തീപ്പിടിച്ചത്.
തൊടുപുഴയിലേക്ക് വരികയായിരുന്നു യിംസണ്‍. എന്‍ജിന്‍ ഭാഗത്ത് നിന്ന് വലിയ ചൂട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബൈക്ക് നിര്‍ത്തിയിറങ്ങിയപ്പോള്‍ കത്തുകയായിരുന്നു. സമീപത്തെ കടയില്‍ നിന്ന് വെള്ളം വാങ്ങി തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടെ പെട്രോള്‍ ടാങ്കിലേക്കും പടര്‍ന്ന് ആളിക്കത്തി. തൊടുപുഴയില്‍ നിന്ന് അഗ്‌നിരക്ഷാ സേന എത്തിയാണ് തീ കെടുത്തിയത്. ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു. ബജാജ് പള്‍സര്‍ എന്‍.എസ് 200 ബൈക്കാണ് കത്തി നശിച്ചത്. തീപ്പിടിക്കാനുള്ള കാരണം വ്യക്തമല്ല.

 

 

Latest News