Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിപണിയുടെ ദിശയിൽ മാറ്റത്തിനു സാധ്യത

സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിലെ ചലനങ്ങളും കോർപറേറ്റ് മേഖലയിലെ ഉണർവും ഓഹരി സൂചികയുടെ റെക്കോർഡ് കുതിപ്പിന് താങ്ങായി. സാങ്കേതികമായി വിപണി ഓവർ ബോട്ടെങ്കിലും അനുകൂല വാർത്തകൾ സെൻസെക്‌സിനെയും നിഫ്റ്റിയെയും പുതിയ ഉയരങ്ങളിൽ എത്തിച്ചു. സെൻസെക്‌സ് ആദ്യമായി 38,000 ലേക്ക് പ്രവേശിച്ചത് നിക്ഷേപകർക്ക് ആവേശമായി. ബുധനാഴ്ച സ്വതന്ത്ര്യദിന അവധിക്ക് ശേഷം വിപണിയുടെ ദിശയിൽ മാറ്റത്തിന് ഇടയുണ്ട്.
വിദേശ ഫണ്ടുകൾ ഇന്ത്യയിൽ നിക്ഷേപത്തിന് ഉത്സാഹിച്ചു. എട്ട് പ്രവൃത്തി ദിനങ്ങൾക്കിടയിൽ 8500 കോടി രൂപയുടെ നിക്ഷേപം അവർ നടത്തി. ഈ മാസം ആദ്യ പത്ത് ദിവസങ്ങളിലായി 2373 കോടി രൂപയുടെ നിക്ഷേപം ഓഹരി വിപണിയിൽ നടത്തി. ശേഷിക്കുന്നത് കടപത്രത്തിലും അവർ ഇറക്കി. വിദേശ നിക്ഷേപകർ 992.1 കോടി രൂപയുടെ നിക്ഷേപം പിന്നിട്ട വാരം നടത്തി. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 301.4 കോടി രൂപയുടെ ഓഹരികൾ വിറ്റു. 
ബോംബെ സെൻസെക്‌സ് 313 പോയന്റും നിഫ്റ്റി 68 പോയന്റും പ്രതിവാര നേട്ടം കൈവരിച്ചു. ഈ വാരം നിഫ്റ്റിക്ക് ആദ്യ പ്രതിരോധം 11,489 ലാണ്. ഈ തടസം മിറകടക്കാനുള്ള ഊർജം ലഭ്യമായില്ലെങ്കിൽ സൂചിക 11,37311,318 ലേക്ക് വീണ്ടും പരീക്ഷണങ്ങൾക്ക് മുതിരാം. നിലവിലെ സാഹചര്യത്തിൽ അനുകൂല വാർത്തകൾക്ക് നിഫ്റ്റിയെ 11,550 പോയിൻറ് വരെ ഉയർത്താനാവും. 
ബോംബെ സെൻസെക്‌സ് 37,556 പോയൻറിൽ നിന്നുള്ള കുതിപ്പിൽ ചരിത്രത്തിൽ ആദ്യമായി 38,076 വരെ കയറി. ഇതിനിടയിൽ മുൻ വാരം സൂചിപ്പിച്ച 38,048 ലെ പ്രതിരോധം ഭേദിച്ചെങ്കിലും വാരാന്ത്യം സൂചിക 37,869 ലാണ്. ഇന്ന് സെൻസെക്‌സിന് 37,611 ലെ താങ്ങ് നിലനിർത്തായാൽ 38,10138,333 നെ സെൻസെക്‌സ് ലക്ഷ്യമാക്കി മുന്നേറും. അതേസമയം ആദ്യ താങ്ങ് നിലനിർത്താനായില്ലെങ്കിൽ 37,35336,863 ലേക്ക് സൂചിക തളരാം. 
മുൻനിര ഓഹരിയായ ഐ.സി.ഐ.ഐ ബാങ്കിന്റെ നിരക്ക് 7.66 ശതമാനം വർധിച്ച് 328 രൂപയായി. ആക്‌സിസ് ബാങ്ക് ഏഴ് ശതമാനം നേട്ടവുമായി 615 രൂപയായി. യെസ് ബാങ്ക് ഓഹരി വില 383 രൂപയായും എം ആൻറ്റ് എം 945 രൂപയായും കയറി. അതേസമയം സൺ ഫാർമ്മ ഓഹരി വില അഞ്ച് ശതമാനത്തിൽ അധികം കുറഞ്ഞ് 553 രൂപയായി. ടാറ്റാ മോട്ടേഴ്‌സ് 250 രൂപയായും ബജാജ് ഓട്ടോ 2631 രൂപയായും എൽ ആൻറ്റ് റ്റി 1264 രൂപയായും താഴ്ന്നു. 
വിനിമയ വിപണിയിൽ രൂപയുടെ മൂല്യം ശക്തിപ്രാപിച്ചു. വാരത്തിന്റെ തുടക്കത്തിൽ ഫോറെക്‌സ് മാർക്കറ്റിൽ രൂപ 68.83 ൽ നീങ്ങിയ വിനിമയ നിരക്ക് പിന്നീട് 68.61 ലേയ്ക്ക് മികവ് കാണിച്ചു. ഇതിനിടയിൽ രാജ്യാന്തര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞതും ഇന്ത്യൻ നാണയത്തിന് നേട്ടമായി.
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില തുടർച്ചയായ ആറാം വാരത്തിലും നഷ്ടത്തിലാണ്. 2015 ഓഗസ്റ്റിന് ശേഷം ആദ്യമായാണ് എണ്ണക്ക് തുടർച്ചയായി തിരിച്ചടി നേരിടുന്നത്. ബാരലിന് 67.63 ഡോളറിലാണ് എണ്ണയുടെ കൈമാറ്റം നടക്കുന്നത്.

 

Latest News