ഗാസ/ജറൂസലം - ഗാസയില്‍ ഇസ്രായില്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ രണ്ട് ദിവസത്തേക്ക് കൂടി നീട്ടാന്‍ സാധ്യത. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്ന് ഈജിപ്തും ഖത്തറും അറിയിച്ചു. നേരത്തെ പ്രഖ്യാപിച്ച നാലു ദിവസത്തെ വെടിനിര്‍ത്തല്‍ ഇന്നലെ അവസാനിച്ചു.
തെക്കന്‍ ഇസ്രായേലില്‍ ഒക്‌ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിനിടെ പിടികൂടിയ 20 ഇസ്രായിലി ബന്ദികളെ മോചിപ്പിക്കുന്നതു സംബന്ധിച്ചാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നതെന്ന് ഈജിപ്ത് സ്‌റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് (എസ്‌ഐഎസ്) മേധാവി ദിയാ റഷ്‌വാന്‍ പറഞ്ഞു. പകരം ഇസ്രായില്‍ ജയിലുകളില്‍ കഴിയുന്ന 60 ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കും.