Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശാശ്വത വെടിനിർത്തൽ വേണം, ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കണം-സൗദി അറേബ്യ

ഇറ്റാലിയന്‍ വിദേശ മന്ത്രി ആന്റോണിയോ ടജാനിയുമായി സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ചര്‍ച്ച നടത്തുന്നു.
ജര്‍മന്‍ വിദേശ മന്ത്രി അന്നലിന ബായര്‍ബോക്കുമായി സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ചര്‍ച്ച നടത്തുന്നു.

ബാഴ്‌സലോണ - യൂറോപ്യന്‍ വിദേശ മന്ത്രിമാരുമായി വെവ്വേറെ ചര്‍ച്ചകള്‍ നടത്തി സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍. സ്‌പെയിനിലെ ബാഴ്‌സലോണയില്‍ യൂനിയന്‍ ഫോര്‍ മെഡിറ്ററേനിയന്‍ സമ്മേളനത്തോടനുബന്ധിച്ചാണ് ഏതാനും രാജ്യങ്ങളിലെ വിദേശ മന്ത്രിമാരുമായി ഗാസ വെടിനിര്‍ത്തലിനെയും പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പരിഹാരം കാണുന്നതിനെയും കുറിച്ച് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ചര്‍ച്ചകള്‍ നടത്തിയത്. ഇറ്റാലിയന്‍ വിദേശ മന്ത്രി ആന്റോണിയോ ടജാനി, സൈപ്രസ് വിദേശ മന്ത്രി കോണ്‍സ്റ്റാന്റിനോസ് കോംബോസ്, ഐറിഷ് വിദേശ മന്ത്രി മൈക്കിള്‍ മാര്‍ട്ടിന്‍, സ്പാനിഷ് വിദേശ മന്ത്രി ജോസെ മാനുവല്‍ അല്‍ബാറസ്, ജര്‍മന്‍ വിദേശ മന്ത്രി അന്നലിന ബായര്‍ബോക്ക്, ലാത്വിയന്‍ വിദേശ മന്ത്രി ക്രിസ്ജാനിസ് കാരിന്‍സ് എന്നിവരുമായാണ് സൗദി വിദേശ മന്ത്രി പ്രത്യേകം പ്രത്യേകം ചര്‍ച്ചകള്‍ നടത്തിയത്.
സാധാരണക്കാര്‍ക്ക് സംരക്ഷണം നല്‍കുന്ന നിലക്ക് സമ്പൂര്‍ണവും ശാശ്വതവുമായ വെടിനിര്‍ത്തലിന് നടത്തുന്ന അന്താരാഷട്ര ശ്രമങ്ങള്‍, ഗാസയിലെ പുതിയ സംഭവവികാസങ്ങള്‍, റിലീഫ് വസ്തുക്കള്‍ പ്രവേശിപ്പിക്കാന്‍ സുരക്ഷിത ഇടനാഴികള്‍ ഒരുക്കല്‍ എന്നിവയെ കുറിച്ച് കൂടിക്കാഴ്ചകള്‍ക്കിടെ സൗദി വിദേശ മന്ത്രിയും യൂറോപ്യന്‍ വിദേശ മന്ത്രിമാരും വിശകലനം ചെയ്തു. ഉടനടി വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിലും ഫലസ്തീന്‍ പ്രശ്‌നത്തിന് നീതിപൂര്‍വകവും സമഗ്രവുമായ പരിഹാരം കാണുന്നതിലും അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം വഹിക്കണമെന്ന് സൗദി വിദേശ മന്ത്രി ആവശ്യപ്പെട്ടു.

സപെയിനിലെ സൗദി അംബാസഡര്‍ അബ്ദുല്‍കരീം അല്‍ഖൈന്‍ കൂടിക്കാഴ്ചകളില്‍ സംബന്ധിച്ചു.
ഗാസയില്‍ സൈനിക നടപടികള്‍ ഉടനടി അവസാനിപ്പിക്കാനും പര്യാപ്തമായ അളവിലും സുരക്ഷിതമായും റിലീഫ് വസ്തുക്കള്‍ എത്തിക്കാനും സാധാരണക്കാരായ മുഴുവന്‍ ബന്ദികളെയും വിട്ടയക്കാനും അന്താരാഷ്ട്ര സമൂഹം മുന്‍ഗണന നല്‍കണമെന്ന് യൂനിയന്‍ ഫോര്‍ മെഡിറ്ററേനിയന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് സൗദി വിദേശ മന്ത്രി പറഞ്ഞു. ഗാസയില്‍ രൂക്ഷമായ ആക്രമണങ്ങള്‍ തുടരുന്നത് കൂടുതല്‍ നാശത്തിനും തീവ്രവാദത്തിനും നിരപരാധികളുടെ ആള്‍നാശത്തിനും കാരണമാവുകയും മേഖലാ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുകയും ചെയ്യും. ദ്വിരാഷ്ട്ര പരിഹാരത്തിന് ബദലില്ല. സ്വതന്ത്ര പരമാധികാര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കല്‍ ഉറപ്പാക്കുന്ന നിലക്ക് സമാധാന പ്രക്രിയ പുനരുജ്ജീവിപ്പിക്കാന്‍ വിശ്വസനീയവും ഗൗരവത്തായതുമായ പദ്ധതിക്ക് നടപടികള്‍ സ്വീകരിക്കണം. സമാധാനത്തോടെ ജീവിക്കാനുള്ള ഫലസ്തീനികളുടെ അവകാശം വകവെച്ചു നല്‍കാന്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കണമെന്നും സൗദി വിദേശ മന്ത്രി ആവശ്യപ്പെട്ടു. അധിനിവേശം തുടരുക, ഫലസ്തീനികള്‍ക്കിടയില്‍ നിരാശ പടര്‍ത്തുക, ഫലസ്തീന്‍ പ്രശ്‌നം ഇല്ലാതാക്കുക എന്നീ ആശയങ്ങള്‍ ശാശ്വതമാക്കാനുള്ള ശ്രമങ്ങളുടെ അനന്തരഫലമാണ് ഒക്‌ടോബര്‍ ഏഴിന് ഹമാസ് ഇസ്രായിലില്‍ നടത്തിയ ആക്രമണമെന്ന് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ഗെയ്ത്ത് പറഞ്ഞു.

 

 

Latest News