Sorry, you need to enable JavaScript to visit this website.

ക്ലോസ് റേഞ്ചിൽ ഉമർ ഖാലിദ്, റേഞ്ചിന് പുറത്ത് ദൽഹി പോലീസ്

ഉമർ ഖാലിദിന് നേരെ തീ തുപ്പിയ വെടിയുണ്ടയെ പറ്റി മാധ്യമപ്രവർത്തകൻ സെബി മാത്യു പറയുന്നു

ശരീരമാകെ എണ്ണ പുരട്ടി വന്ന ഫാസിസം കാവൽക്കാർക്കു പിടികൊടുക്കാതെ വഴുതി പോകുന്ന കാഴ്ചയാണ് അൽപം മുമ്പ് കണ്ടത്.
ദൽഹിയിൽ അതീവ സുരക്ഷ ഇടങ്ങളോട് ചേർന്ന് അതീവ സുരക്ഷയിൽ തന്നെ ഉള്ള ഒരിടമാണ് റഫി മാർഗ്. റിസർവ് ബാങ്കിന്റെ പിൻവശത്തെ ഗേറ്റിൽ രാവിലെ മുതൽ വിവിധ വാഹനങ്ങളിലായി അത്യാധുനിക തോക്കുകൾ തൂക്കി അമ്പതിലധികം പോലീസുകാർ മിക്കവാറും കാണും. എംപിമാരുടെ ക്വാർട്ടേഴ്‌സായ വി.പി ഹൗസിലേക്കു തിരിയുന്നിടത്ത് നീതി ആയോഗ് ഓഫീസിന്റെ വശത്തായി സദാസമയവും പട്ടാളം തന്നെയും കാവലുണ്ട്. തൊട്ടപ്പറുത്ത് രണ്ടു മന്ത്രാലയങ്ങൾ. അതിനു തൊട്ടു പിന്നിൽ പാർലമെന്റ്. മലയാളം ഉൾപ്പടെ നിരവധി മാധ്യമങ്ങൾ പ്രവർത്തിക്കുന്ന ഐഎൻഎസ് ബിൽഡിംഗിന്റെ തൊട്ടെതിർവശത്താണ് കോൺസ്റ്റിറ്റിയൂഷൻ ക്ലബ്. അതിന്റെ ഗേറ്റിനോട് ചേർന്ന ചായക്കടയിൽ ചായ കുടിച്ചു കൊണ്ട് നിൽക്കുമ്പോഴാണ് അക്രമി ഉമർ ഖാലിദിന് നേർക്ക് തോക്ക് ചൂണ്ടിയത്. രണ്ടു തവണ കാഞ്ചി വലിക്കാൻ ശ്രമിച്ചെങ്കിലും തോക്ക് പൊട്ടിയില്ല. കൂട്ടുകാർ പൊതിഞ്ഞ് പിടിച്ചു മാറ്റിയത് കൊണ്ട് ഉമർ ഖാലിദിനെ പിന്നീട് ഇയാളുടെ ലക്ഷ്യത്തിൽ കിട്ടിയതുമില്ല. അക്രമി ഓടി രക്ഷപെടവേ തോക്ക് നിലത്ത് വീണ് പൊട്ടി. 

ഡൽഹിയുടെ അതിർത്തി സംസ്ഥാനങ്ങളിൽ നിന്ന് ആളെക്കൊല്ലാൻ ശേഷിയുള്ള തോക്കുകൾ 500 രൂപയ്ക്കു വരെ കിട്ടും. ഇതു കണ്ടിട്ട് അങ്ങനെ തോന്നുന്നുമില്ല. മുന്തിയതല്ലെങ്കിലും മികച്ചതാണ്. വിരലടയാളം മായാതിരിക്കാൻ പോലീസ് തൂവാലയിൽ പൊതിഞ്ഞെടുത്തിട്ടുണ്ട്. ഇതിനെല്ലാം ഇടയിൽ കൂടി തോക്കുമായി വന്ന ആൾക്ക് ഓടി രക്ഷപെടാൻ കഴിഞ്ഞു എന്നുണ്ടെങ്കിൽ, അതി ഗംഭീരമാണ് ദൽഹി പോലീസ്. തോക്കു ചൂണ്ടിയവനെ പിടിക്കാൻ പുറകേ ഓടുന്നതിന് പകരം മൊഴിയെടുപ്പെന്ന പേരിൽ ഒന്നര മണിക്കൂറോളമാണ് ഉമർ ഖാലിദിന്റെ കോൺസ്റ്റിറ്റിയൂഷൻ ക്ലബിൽ ഇരുത്തി ദൽഹി പോലീസ് ചോദ്യം ചെയ്തത്. തന്നെ അക്രമിക്കാൻ വന്ന ഒരു അജ്ഞാതനെക്കുറിച്ച് അയാൾക്ക് എന്തു പറയാൻ. ഇതിന്റെ ഒക്കെ ഇടയിൽ സംഭവ സ്ഥലത്ത് ഓടിയെത്തിയ ബിജെപി എംപി മീനാക്ഷി ലേഖി എംപിക്ക് മൊഴിയെടുക്കുന്ന മുറിയിൽ കയറണം. പോലീസ് നടപ്പില്ലെന്ന് പറഞ്ഞപ്പോൾ അവരുടെ കൂടെ വാലായി വന്ന ആറേഴ് പേരുടെ ബഹളം വേറെ. പുറത്തു വന്ന എംപി രാജ്യസ്‌നേഹ ടോണിൽ ചാനലുകൾക്ക് ഒന്നുരണ്ട് ബൈറ്റ് കൊടുത്തു മടങ്ങി. എന്ത് കാര്യം !
സംഭവം നടന്ന സ്‌പോട്ടിൽ നിന്ന് പാർലമെന്റിലേക്കും വിവിധ മന്ത്രാലയങ്ങളിലേക്കും 100 മീറ്റർ ദൂരമില്ല. ആഞ്ഞു നടന്നാൽ അഞ്ച് മിനിട്ട് കൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസിലും മുന്നോട്ടു നടന്നാൽ രാഷ്ട്രപതി ഭവനിലേക്കും ചെല്ലാം. രണ്ടു പ്രധാന മെട്രോ സ്‌റ്റേഷനുകൾക്ക് നടുവിലാണ് ഈ സ്ഥലം. സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് അവിടെയാണെങ്കിൽ കുറച്ചു ദിവസമായി ഉടുപ്പിനകത്ത് വരെ മെറ്റൽ ഡിറ്റക്ടർ കടത്തിയാണ് പരിശോധന. എന്നിട്ടും തോക്കും കൊണ്ടു വന്ന് വെടിവെക്കാൻ നോക്കിയൊരുത്തൻ ഇതിനൊക്കെ ഇടയിൽ കൂടി നൈസായിട്ട് അങ്ങ് ഓടിപ്പോയി. മേല് നിറയെ എണ്ണ തേച്ച ഫാസിസം പിടികൊടുക്കാതെ തെന്നിയൂരി പോകുന്ന പോലെ.
Late Update
“I was having tea with some friends at the stall right outside Constitution Club when a hetfy man came from behind and grabbed my neck with his arms. I noticed there was a gun in his hand so It ried to hold his hand, I was scared as he has wast rying to shoot me. He overpowered me and threw me to the ground. He then hit me. When my friendst ried to fight him back, he threw the gun and ran away. I heard a shot in the distance. The gun was definitely fired,”
ഇങ്ങനെയാണ് സംഭവത്തെക്കുറിച്ച് ഉമര് ഖാലിദ് ഇന്ത്യന് എക്‌സ്പ്രസ് ദിനപത്രത്തോട് പറഞ്ഞത്.
 

Latest News