യു.പിയിൽ വിദ്യാർഥിയുടെ ദേഹത്ത് മൂത്രമൊഴിച്ച് ക്രൂരത, മൂന്നു പേർ അറസ്റ്റിൽ

മീററ്റ്- ഉത്തർപ്രദേശിലെ മീററ്റിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ മർദിക്കുകയും മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അവി ശർമ, ആശിഷ് മാലിക്, രാജൻ, മോഹിത് താക്കൂർ എന്നിങ്ങനെ ഏഴു പേർക്കെതിരെയാണ് പ്രഥമവിവര റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.  അക്രമി സംഘം വിദ്യാർഥിയെ ക്രൂരമായി മർദ്ദിക്കുന്നതും ദേഹത്ത് മൂത്രമൊഴിക്കുന്നതും വീഡിയോയിൽ കാണാം. വെളള ജാക്കറ്റ് ധരിച്ച ഒരാളാണ് കുട്ടിയെ ഉപദ്രവിച്ചത്. രണ്ടു പേർ കാഴ്ച്ചക്കാരായി നോക്കി നിൽക്കുകയും ചെയ്തു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് ഉത്തർപ്രദേശ് പോലീസ് സംഭവത്തിൽ കേസെടുത്തു.
നവംബർ 13 നാണ് സംഭവം നടന്നത്. എന്നാൽ വീഡിയോ വൈറലാകുന്നത് വരെ ആക്രമണം നേരിട്ട വിവരം കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നില്ല. എന്റെ മകൻ ഇപ്പോഴും ഈ ക്രൂരത നേരിട്ടതിന്റെ ഷോക്കിലാണെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. വൈദ്യുതി വകുപ്പിൽ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. 
'ദീപാവലി ദിനത്തിൽ അമ്മായിയെ കാണാൻ പോയപ്പോൾ ഈ ആളുകൾ അവനെ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി മർദ്ദിക്കുകയും ദേഹത്ത് മൂത്രമൊഴിക്കുകയുമായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി.
 

Latest News