Sorry, you need to enable JavaScript to visit this website.

മലപ്പുറത്തെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ലക്ഷങ്ങള്‍ മുടക്കിയ പ്രവാസികള്‍ കബളിപ്പിക്കപ്പെട്ടു; സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച

ജിദ്ദ-മലപ്പുറം ജില്ലയില്‍ ആരംഭിച്ച സൂപ്പര്‍മാര്‍ക്കറ്റില്‍ നിക്ഷേപിച്ച നിരവധി പ്രാവസികള്‍ കബളിപ്പിക്കപ്പെട്ടുവെന്ന് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച. ജിദ്ദയിലെ സാമൂഹിക പ്രവര്‍ത്തകന്‍ സലാഹ് കാരാടന്‍ സോഷ്യല്‍ മീഡിയയില്‍ നല്‍കിയ പോസ്റ്റിനോട് നിരവധി പേരാണ് പ്രതികരിക്കുന്നത്. മലപ്പുറത്തെ സൂപ്പര്‍മാര്‍ക്കറ്റിനു പുറമെ, വേറെയും നിക്ഷേപ തട്ടിപ്പുകളുടെ അനുഭവങ്ങള്‍ പ്രവാസികള്‍ പങ്കുവെക്കുന്നു.
സലാഹ് കാരാടന്‍ പങ്കുവെച്ച കുറിപ്പ്

പറയാതെ വയ്യ ....

പ്രവാസികളുടെ ഇടയില്‍ നിന്ന് അവര്‍ അദ്ധ്വാനിച്ചു സ്വരൂപിച്ച പണം വാങ്ങി നാട്ടില്‍ 'അന്നാസ്' എന്ന ഒരു കച്ചവട സംരഭത്തിന്ന് തുടക്കം കുറിച്ചപ്പോള്‍ ഭാവിയില്‍ ചെറുതെങ്കിലും ഒരു സംഖ്യ ലാഭ വിഹിതം ലഭിക്കുമല്ലോ എന്നാണ് മുടക്കിയവര്‍ മനസ്സില്‍ കണക്ക് കൂട്ടിയത്, അത് സ്വാഭാവികം.
കച്ചവടത്തില്‍ ലാഭവും നഷ്ടവും വരും. പക്ഷെ ഇവിടെ സംഭവിച്ചത് പണം ഓരോരുത്തരില്‍ നിന്ന് മോഹന വാഗ്ദാനം നല്‍കി ജിദ്ദയില്‍ നിന്ന് ഷെയര്‍ ഹോള്‍ഡര്‍മാരായി പൈസ വാങ്ങിയ ഡയരക്ടര്‍മാരില്‍ നിന്ന് പിന്നീട് നിരുത്തരവാദിത്തപ്പെട്ട സമീപനമാണ് ഉണ്ടായത്. പല ഡയരക്ടര്‍മാരും പണം മുടക്കാതെയാണ് ഡയരക്ടര്‍മാരായത്. പണം കൊടുത്തവര്‍ അവരോട് ചോദിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഇതില്‍ ബാധ്യതയില്ലെന്നാണ് അറിയിച്ചത്.

കണക്കുകളില്‍ ഇല്ലാത്ത ചിലവുകള്‍ എഴുതി തള്ളി ഡയരക്ടര്‍മാര്‍ അവരുടെ കീശ വീര്‍പ്പിച്ച് കോടികളുടെ മുതല്‍ മുടക്ക് വെറും രണ്ടു മൂന്നു വര്‍ഷം കൊണ്ട് നഷ്ടക്കണക്കായി എഴുതി തള്ളി... ഒരു നയാ പൈസപോലും ലക്ഷങ്ങള്‍ മുടക്കിയവര്‍ക്ക് മടക്കി കിട്ടിയില്ല, എന്നാലോ ഡയരക്ടര്‍മാര്‍ ആര്‍ഭാടമായി ജീവിതം നയിക്കുന്നു, അവര്‍ക്കൊന്നും നഷ്ടപ്പെട്ടിട്ടില്ല.
കണക്കുകള്‍ പോലും വ്യക്തമായി അവതരിപ്പിച്ചിട്ടില്ല.

മലപ്പുറം ജില്ലയില്‍ ഉണ്ടായിരുന്ന അന്നാസ് സൂപ്പര്‍മാര്‍ക്കറ്റിന്റെ അവസ്ഥയാണ് മുകളില്‍ സൂചിപ്പിച്ചത്. ഞാന്‍ വ്യക്തിപരമായി അറിയുന്ന സാധാരണക്കാരായ സുഹൃത്തുക്കള്‍ അവരുടെ സമ്പാദ്യം മുഴുവന്‍ ഇവന്മാരുടെ മോഹന വാഗ്ദാനം നല്‍കി കബളിപ്പിക്കപ്പെട്ടവരാണ്.

 

 

Latest News