Sorry, you need to enable JavaScript to visit this website.

മകന് യൂസഫലിയുടെ പേരിട്ട സൗദി; വികാരഭരിതനായി ബശാര്‍

ബശാർ അഞ്ചുവയസ്സായ മകൻ യൂസഫിനോടൊപ്പം ലുലു പതിനാലാം വാർഷിക പ്രഖ്യാപന വേദിയിൽ

റിയാദ്- സൗദിയില്‍ 14 വര്‍ഷം പൂര്‍ത്തിയാക്കിയ ലുലുവിന്‍രെ വാര്‍ഷിക പ്രഖ്യാപന ചടങ്ങില്‍ വികാരഭരിതനായി ബശാര്‍ അല്‍ ബശര്‍. യൂസഫ് എന്നു പേരിട്ട അഞ്ചുവയസ്സായ ഇളയ മകനോടൊപ്പമാണ് അദ്ദേഹം റിയാദ് ബോളിവാര്‍ഡില്‍ നടന്ന വാര്‍ഷിക പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങില്‍ അദ്ദേഹം മകനോടൊപ്പം കേക്ക് മുറിച്ച് ആഹ്ലാദത്തില്‍ പങ്കുചേര്‍ന്നു.
സൗദികളും വിദേശികളുമായ ആയിരങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ജീവകാരുണ്യ രംഗങ്ങളില്‍ സേവനം അനുഷ്ഠിക്കുകയും ചെയ്യുന്ന ലുലു സാരഥി എം. എ യൂസഫലിയോടുള്ള ആദരസൂചകമായാണ് തന്റെ ഇളയ മകന് യൂസുഫ് എന്ന് നാമകരണം ചെയ്തതെന്ന് ബശാര്‍ വികാരഭരിതനായി പ്രഖ്യാപിക്കവേ, നീണ്ട കരാഘോഷം മുഴങ്ങി.
ലുലു തന്റെ കുടുംബമാണെന്നും 17 വര്‍ഷമായി ലുലുവിനോടോപ്പം നില്‍ക്കുന്ന തന്നെ അനുമോദിച്ചതില്‍ നന്ദിയുണ്ടെന്നും ബശാര്‍ കൂട്ടിച്ചേര്‍ത്തു.
റിയാദ് ബോളിവാര്‍ഡില്‍ നടന്ന പ്രൗഢഗംഭീരമായ ലുലു വാര്‍ഷിക പ്രഖ്യാപന ചടങ്ങില്‍ നൂറിലധികം സ്‌ക്രീനുകളില്‍ ഒരേ സമയം ആനിവേഴ്‌സറി വീഡിയോ പ്രദര്‍ശിപ്പിച്ചു.

 

Latest News