Sorry, you need to enable JavaScript to visit this website.

സൗദിയിൽ ലുലുവിന്റെ 14 വര്‍ഷം; 20 ലക്ഷം റിയാലിന്റെ സമ്മാനപ്പെരുമഴ,1400 സമ്മാനങ്ങൾ

36 ദിവസം നീണ്ടു നില്‍ക്കുന്ന, 1400 അമൂല്യപാരിതോഷികങ്ങളുടെ ഭാഗ്യപദ്ധതി
 

റിയാദ് - സൗദിയില്‍ ലുലുവിന്റെ പതിനാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ എല്ലാ ശാഖകളിലും 36 നാള്‍ നീണ്ടു നില്‍ക്കുന്ന, ഇരുപത് ലക്ഷം റിയാലിന്റെ 1400 സമ്മാനങ്ങൾ. ലുലുവിന്റെ ഉപഭോക്താക്കളെക്കൂടി വാര്‍ഷികാഘോഷങ്ങളില്‍ പങ്കാളികളാക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തുന്ന അമൂല്യമായ സമ്മാനങ്ങളില്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ മല്‍സരങ്ങള്‍ വീക്ഷിക്കാനുള്ള വി.വി.ഐ.പി ടിക്കറ്റുകള്‍, ഐ ഫോണ്‍ 15, ഐ പാഡ്, ടെലിവിഷന്‍, എയര്‍പോഡ് 2 യു.എസ്.ബി, സോണി പി.എസ് 5, ലാപ്‌ടോപ്, ഫ്രിഡ്ജ്, മൈക്രോവേവ് ഓവന്‍, വാഷിംഗ് മെഷീന്‍, ഗ്രോസറി പായ്ക്കറ്റുകള്‍ തുടങ്ങിയവയാണ് സമ്മാനങ്ങള്‍.

നവംബര്‍ 26 മുതല്‍ ഡിസംബര്‍ 31 വരെയാണ് ഭാഗ്യപദ്ധതി. ഇറച്ചി ,മല്‍സ്യ വിഭവങ്ങൾ അരി, പഞ്ചസാര, എണ്ണ തുടങ്ങിയ അവശ്യ വസ്തുക്കൾ ,ഇലക്ട്രോണിക് ഉപകരണങ്ങള്‍ - ലാപ്‌ടോപ്, ടാബ്, മൊബൈല്‍ ഫോണ്‍, ഓഡിയോ സഹായികള്‍, പ്രിന്റിംഗ് സാമഗ്രികള്‍ - തുടങ്ങിയവ കുറഞ്ഞ നിരക്കില്‍ സ്വന്തമാക്കാനുള്ള അവസരം ലുലു സൗദി ശാഖകളില്‍ ഒരുക്കിയിട്ടുണ്ട്. ഇന്‍സ്റ്റോള്‍മെന്റ് അടിസ്ഥാനത്തിലുള്ള തബി, തമാറ, ഖുആറ പദ്ധതികളും പതിനാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തി.
റിയാദ് ബോളിവാർഡിൽ നടന്ന പ്രൗഢഗംഭീരമായ ലുലു വാർഷിക പ്രഖ്യാപന ചടങ്ങിൽ നൂറിലധികം സ്ക്രീനുകളിൽ ഒരേ സമയം ആനിവേഴ്സറി വീഡിയോ പ്രദർശിപ്പിച്ചു. ചടങ്ങിൽ സൗദി ലുലുവിന്റെ ആദ്യത്തെ സൗദി സ്റ്റാഫ് അംഗം ബശാർ അൽ ബശർ, മകൻ അഞ്ചു വയസ്സുകാരനായ യൂസുഫിനോടൊപ്പം ചേർന്ന് ആഹ്ലാദ സൂചകമായി കേക്ക് മുറിച്ചു.

പതിനാല് വര്‍ഷത്തിന്റെ ലുലു സൗദിയുടെ വിസ്മയകരമായ വിജയത്തിനു പിന്നില്‍ ഈ രാജ്യത്തിലെ ഓരോ ഉപഭോക്താവുമായും ഞങ്ങള്‍ സ്ഥാപിച്ചെടുത്തിട്ടുള്ള സൗഹൃദവും ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ വാഗ്ദാനം ചെയ്തത്രയും കൃത്യമായി പാലിക്കപ്പെട്ടതിന്റെ ഫലവുമാണെന്ന് ലുലു സൗദി ഡയരക്ടര്‍ ഷഹീം മുഹമ്മദ് പറഞ്ഞു ഉപഭോക്താക്കളെയാണ് പ്രഥമമായി ഞങ്ങള്‍ പരിഗണിക്കുന്നത്. പതിനാലാം വാര്‍ഷികത്തിലും ഞങ്ങളുടെ എല്ലാ ഉപഭോക്താക്കള്‍ക്കും ഉന്നതമായ ഗുണനിലവാരവും വിശ്വസ്തതയോടെയുള്ള കസ്റ്റമര്‍ കെയറും വിലക്കുറവും ലുലു ഒരിക്കല്‍കൂടി വാഗ്ദാനം ചെയ്യുന്നു- ഷഹീം മുഹമ്മദ് വ്യക്തമാക്കി

Latest News