തിരുപ്പതി- തിരുമലയിലെ പ്രശസ്തമായ വെങ്കിടേശ്വര ക്ഷേത്രം സന്ദർശിച്ച് 140 കോടി ഇന്ത്യക്കാരുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രാർത്ഥിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. തെലങ്കാന തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുന്നതിന് മുമ്പാണ് മോഡി തിരുമലയിൽ എത്തിയത്. രാവിലെ എട്ട് മണിയോടെയാണ് പ്രധാനമന്ത്രി ക്ഷേത്രം സന്ദർശിച്ചത്.
ఓం నమో వేంకటాశాయ!
— Narendra Modi (@narendramodi) November 27, 2023
. pic.twitter.com/B8yPfPOF2t
തിരുമലയിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ, 140 കോടി ഇന്ത്യക്കാരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി പ്രാർത്ഥിച്ചുവെന്ന് എക്‌സിൽ മോഡി പോസ്റ്റ് ചെയ്തു. ക്ഷേത്ര പൂജാരിമാർ മോഡിയെ സ്വീകരിച്ചു. ഇന്നലെ(ഞായറാഴ്ച) രാത്രിയാണ് പ്രധാനമന്ത്രി തിരുമലയിലെത്തിയത്. ആന്ധ്രാപ്രദേശ് ഗവർണർ എസ് അബ്ദുൾ നസീറും മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയും ചേർന്ന് റെനിജിന്റ എയർപോർട്ടിൽ മോഡിയെ സ്വീകരിച്ചു.






