'നവകേരള സദസിൽ പങ്കെടുത്തത് നാട്ടുകാരൻ എന്ന നിലയിൽ'; വികസനത്തിൽ രാഷ്ട്രീയമില്ലെന്ന് പാണക്കാട് കുടുംബാംഗം

(തിരൂർ) മലപ്പുറം - പിണറായി സർക്കാറിന്റെ നവകേരള സദസിൽ പങ്കെടുത്തതിൽ പ്രതികരണവുമായി പാണക്കാട് കുടുംബാംഗം. നാട്ടുകാരൻ എന്ന നിലയിലാണ് താൻ പരിപാടിയിൽ പങ്കെടുത്തതെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മരുമകൻ സയ്യിദ് ഹസീഫ് സഖാഫ് തങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചു. 
 അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. നാടിന്റെ വികസനത്തിന് കക്ഷി രാഷ്ട്രീയം നോക്കാതെ ഒന്നിയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ തിരൂരിൽ നടന്ന മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പമുള്ള പ്രഭാത പരിപാടിയിലാണ് ഹസീബ് തങ്ങൾ പങ്കെടുത്തത്.
 കോൺഗ്രസ് നേതാവും തിരുന്നാവായ മുൻ ബ്ലോക്ക് പ്രസിഡന്റുമായ സി മൊയ്തീനും നവകേരള സദസിനെത്തിയിരുന്നു.

Latest News