Sorry, you need to enable JavaScript to visit this website.

നവകേരള സദസിൽ പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകനും

 (തിരൂർ) മലപ്പുറം - പിണറായി സർക്കാറിന്റെ നവകേരള സദസ്സിൽ മുസ്‌ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്റ് യശ്ശശരീരനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മരുമകനും. 
 നവകേരള സദസ്സിൽ ലീഗ്-കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യം ചർച്ചയാകുന്നതിനിടെ, ഇന്ന് രാവിലെ തിരൂരിൽ മുഖ്യമന്ത്രിയോടൊപ്പമുള്ള പ്രഭാത യോഗത്തിലാണ് പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകൻ ഹസീഫ് സഖാഫ് തങ്ങൾ പങ്കെടുത്തത്.
 കോൺഗ്രസ് നേതാവും തിരുന്നാവായ മുൻ ബ്ലോക്ക് പ്രസിഡന്റുമായ സി മൊയ്തീനും നവകേരള സദസിനെത്തിയിരുന്നു.
 

Latest News